
ഒരു ജനതയുടെ സ്വപ്നം നിറവേറുകയാണ്, അവരുടെ സ്വപ്നങ്ങൾ സ്വന്തമെന്ന് കരുതി ഒപ്പം നിന്ന സർക്കാർ ആ സ്വപ്നങ്ങൾക്ക് ചിറകുകൾ നവ്‍കിയിരിക്കുന്നു. ഒരു രാത്രി എല്ലാം നഷ്ടമായി കണ്ണീരണിഞ്ഞ് നിന്ന ജനതയ്ക്ക് കൈത്താങ്ങായി അന്നും ഇടതുസർക്കാർ ഒപ്പമുണ്ടായിരുന്നു. ഇതിനൊക്കെ എങ്ങനെ നന്ദി പറയണമെന്നറിയാതെ നിൽക്കുകയാണ് വയനാട്ടിലെ ജനങ്ങൾ. മാധ്യമ പ്രവർത്തകൻ ഗോപകുമാർ മുകുന്ദൻ കുറിക്കുന്നു…,
മുണ്ടക്കൈ – ചൂരൽമല പുനരധിവാസ ടൗൺഷിപ്പിലെ ഫേസ് ഒന്ന് ഗുണഭോക്താക്കളുടെ നറുക്കെടുപ്പ് നടന്നല്ലോ? എത്രമേൽ സുതാര്യമായിട്ടും സംഘടിതമായിട്ടുമാണ് കേരളം ഇത്തരം കാര്യങ്ങൾ നടത്തുന്നത് എന്നതിനുള്ള തെളിവായി ആ ദൃശ്യങ്ങൾ ചരിത്രത്തിൽ ഇടം പിടിച്ചു നിൽക്കും.
ദുരന്ത പ്രതികരണം സംബന്ധിച്ച കാഴ്ച്ചപ്പാട് പാടേ മാറിയ കാലമാണിത്. റിലീഫ് സെൻട്രിക്കായ ദുരന്ത പ്രതികരണ സമീപനം ദുരന്ത പ്രതിരോധം, പ്രതികരണം, മെച്ചപ്പെട്ട പുനർനിർമ്മാണം എന്ന സമീപനത്തിലേയ്ക്ക് മാറി. ദുരന്തബാധിതർക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ പുനർനിർമ്മിക്കണം എന്നതാണ് പുതിയ കാഴ്ച്ചപ്പാട്. ഐക്യ രാഷ്ട്ര സഭയുടെ ഷെന്തായി ഫ്രയിംവർക്ക് കൺവൻഷൻ്റെ അന്തസത്തBuild Back Better എന്നതാണ്.
Also read:റമദാൻ: വിവിധ ജയിലുകളിലെ തടവുകാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തർ അമീർ
എന്നാൽ ഇതിന് ആഗോളമായി തന്നെ പ്രായോഗിക മാതൃകകൾ ഉണ്ടോ എന്നു സംശയമാണ്. കൽപ്പറ്റ നഗരത്തിലൊരുങുന്ന ടൗൺഷിപ്പ് അതു കൊണ്ടു തന്നെ ലോകത്തിനു കണ്ടു പഠിക്കാൻ കേരളം ഒരുക്കുന്ന മാതൃക കൂടിയാണ്. ഇതിൻ്റെ പ്രവർത്തന വഴികൾ ആഗോള വ്യാപകമായി പാഠമായി, മാർഗരേഖയായി മാറും എന്നതിൽ സംശയം വേണ്ട.ഇന്ന് നടന്ന നറുക്കെടുപ്പിൻ്റെ രണ്ടാം ഭാഗം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടോ എന്നറിയില്ല.
കിട്ടിയ വീടിൻ്റെ നമ്പറുമായി കൗണ്ടറുകളിൽ എത്തുന്ന മനുഷ്യർ. അവർക്ക്, പട്ടയം കിട്ടുന്നു, വൈദ്യുതി കണക്ഷൻ പേരിലാകുന്നു, കുടിവെള്ള കണക്ഷൻ പേരിലാക്കുന്നു,അവിടെ റേഷൻ കാർഡ് ലഭിക്കുന്നു, ഇതിനെല്ലാമുള്ള ഫീസുകൾ ഒഴിവാക്കിയാണ് ഈ അവകാശ രേഖകൾ കൈമാറുന്നത്.
മൂന്നു മാസത്തേക്ക് വെള്ളക്കരമോ, വൈദ്യുതി ചാർജോ ഉണ്ടാകില്ല.നറുക്കെടുത്ത നമ്പറുമായി പോകുകയല്ല, സമ്പൂർണ്ണ അവകാശം കൈപ്പറ്റി മടങ്ങുകയാണ് ചെയ്യുന്നത്. എങ്ങനെയാണോ വിവിധ വിശ്വാസങ്ങളും ജീവിത രീതിയും പുലർത്തുന്ന മനുഷ്യർ ഒന്നിച്ച് ജീവിച്ചത്, അതുപോലെ എല്ലാവരും ഇഴചേർന്ന് ജീവിക്കുന്ന ഒരിടം പുനർനിർമ്മിക്കുമ്പോഴാണ് അത് Build Back Better ആകുക എന്നു മനസിലാക്കണം.
കേരളം ലോകത്തിനു സമ്മാനിച്ച മറ്റൊരു പാഠമാണ് കൽപ്പറ്റ ടൗൺഷിപ്പ്. അതിൽ അനൽപ്പമായ അഭിമാനം, ആഹ്ളാദം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


