
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം നടന്ന സ്ഥലത്ത് ഇന്നും തിരച്ചിൽ തുടരും. നൂറിലേറെ പൊലീസ് ഉദ്യോഗസ്ഥർ ഇന്നും തിരച്ചിലിന് എത്തും. കൂടുതൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനാണ് ശ്രമം.
കണ്ടെടുത്ത അവശിഷ്ടങ്ങളുടെ ഡിഎൻഎ പരിശോധന തുടങ്ങി. മുണ്ടത്തിക്കോട് നടന്ന വെടിക്കെട്ട് അപകടത്തിൽ ഇതുവരെ പത്തു പേരാണ് മരണടഞ്ഞത്. നാലു പേരെ കാണാതായി. നാലു പേർ ഗുരുതരാവസ്ഥയിൽ തുടരുന്നു.
തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്നും ഒൻപത് മൃതദേഹങ്ങളാണ് പോസ്റ്റു മോർട്ടം പൂർത്തിയാക്കി ബന്ധുകൾക്ക് കൈമാറിയത്. തൃശൂർ പഴയന്നൂർ സ്വദേശി സുദർശനൻ (54), പാലക്കാട് കുമരനെല്ലൂർ സ്വദേശി വാസുദേവൻ (54), തൃശൂർ കുണ്ടന്നൂർ സ്വദേശി സുവിൻ (39), എടപ്പാൾ സ്വദേശി മണികണ്ഠൻ(60), മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സുബ്രമണ്യൻ (50), തൃശൂർ കോട്ടപ്പുറം സ്വദേശി മണികണ്ഠൻ എന്നിവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി.
ALSO READ; ആചാരപരമായ ആഘോഷങ്ങൾ മാത്രം; വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്താൻ തീരുമാനം
30 ശരീര ഭാഗങ്ങളും പൂർണ്ണമായും കത്തിക്കരിഞ്ഞ ഒരു ശരീരവും മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. വെടിക്കെട്ട് അപകടം നടന്ന സ്ഥലത്തുനിന്നും നാലു പേരെ കാണാതായിട്ടുണ്ടെന്ന് തൃശ്ശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനാണ് പറഞ്ഞത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

