
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ലൈസൻസി സതീഷ് മരിച്ചു. 90% പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേയാണ് മരിച്ചത്.
അതേസമയം, അപകടം നടന്ന പ്രദേശത്ത് വിശദമായ പരിശോധന നടത്തി. സ്ഥലത്ത് കൂടുതല്‍ പൊലീസുകാരെ വിന്യസിപ്പിച്ചു. 10 പേരടങ്ങുന്ന ടീമായാണ് തിരച്ചില്‍ തുടരുന്നത്. പ്രദേശവസാകിളും തിരച്ചിലില്‍ നടത്താന്‍ ഇറങ്ങി. രാവിലെ മുതല്‍ ആരംഭിച്ച് പരിശോധനയില്‍ വീണ്ടും ശരീര ഭാഗങ്ങള്‍ കണ്ടെത്തി.
കടാവര്‍ നായകളെ ഉപയോഗിച്ചുള്ള വിശദമായ പരിശോധനയിൽ ശരീര ഭാഗങ്ങളായ തലയും കൈയ്യും അസ്ഥിയും ലഭിച്ചു. ഏക്കറു കണക്കുള്ള പാടശേഖരത്താണ് വിശദമായ പരിശോധന നടന്നത്. പ്രദേശത്തെ വീട്ടുപറമ്പുകളിലും പരിശോധന നടന്നു. വെടിക്കെട്ട് അപകടത്തില്‍ ഇതിനോടകം 14 മനുഷ്യരാണ് മരിച്ചത്. വെടിക്കെട്ട് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ പൂരം ചടങ്ങുകള്‍ മാത്രമാക്കി നടത്താനാണ് തീരുമാനം. പൂരത്തിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ അവസാന ഘട്ട ഒരുക്കത്തിലേക്ക് കടന്നിരിക്കുകയാണ് ദേവസ്വങ്ങള്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

