
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് സഹായവുമായി യുജിഎസ് ഗ്രൂപ്പ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് അഞ്ച് ലക്ഷം രൂപ നൽകുമെന്ന് യുജിഎസ് ഗ്രൂപ്പ് അറിയിച്ചു. തൃശൂർ പൂര നഗരിയിൽവെച്ച് കൈരളി ന്യൂസിനോട് സംസാരിക്കവെയായിരുന്നു യുജിഎസ് ഗ്രൂപ്പ് എം ഡി അജിത്ത് പാലാട്ട് സഹായധനം പ്രഖ്യാപിച്ചത്.
ദുരന്തമുണ്ടായ സമയം മുതൽ പല പ്രമുഖരും സഹായഹസ്തവുമായി മുന്നോട്ടുവരുന്നത് മാതൃകാപരമായ കാര്യമാണെന്നും അതിന്റെ ഭാഗമായാണ് യുജിഎസ് ഗ്രൂപ്പും ഈ തീരുമാനമെടുത്തതെന്നും എംഡി വ്യക്തമാക്കി. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ അജിത് പാലാട്ട് എല്ലാ വർഷവും പൂരം കാണാൻ എത്താറുള്ള വ്യക്തിയാണ്. നിരവധി പേരുടെ മരണത്തിനിടയാക്കിയ ദുരന്തം പൂരനഗരിയെ ദുഃഖത്തിലാഴ്ത്തിയെന്ന് അദ്ദേഹം പറഞ്ഞു. പരുക്കേറ്റവരുടെയും മരിച്ചവരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു.
ആഘോഷങ്ങളും ആചാരങ്ങളും അതിന്റെ തനിമയോടെയും അനുഷ്ഠാനങ്ങളോടെയും നടത്താൻ കഴിയണം. ഇത്തരം അപകടങ്ങൾ ഇനിയൊരിക്കലും ആവർത്തിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ അധികാരികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

