
മുണ്ടൂർ സേതുമാധവന്റെ എഴുത്തിന്റെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് കഥകളുടെ സമ്പൂർണ സമാഹാരം പ്രകാശനം ചെയ്തു. മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. പാലക്കാടൻ കഥകളുടെ കലവറയാണ് മുണ്ടൂർ സേതുമാധവനെന്ന സാഹിത്യകാരനെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
പാലക്കാടിന്റെ സ്വന്തം കഥാകാരനാണ് മുണ്ടൂർ സേതുമാധവൻ. മുണ്ടൂർ സേതുമാധവന്റെ എഴുത്തിന്റെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് കഥകളുടെ സമ്പൂർണ സമാഹാരം പ്രകാശനം ചെയ്തു.. പാലക്കാടൻ ജീവിതങ്ങളാണ് മുണ്ടൂർ സേതുമാധവന്റ കഥകളിൽ നിറയുന്നതെന്ന് പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്ത് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
ചടങ്ങിൽ ഡോ. പി മുരളി അധ്യക്ഷനായി. ഹരിതം ബുക്സ് പ്രസിദ്ധീകരിക്കുന്ന കഥകളുടെ സമ്പൂർണ സമാഹാരം കവി ആലങ്കോട് ലീലാകൃഷ്ണൻ, മുൻ മന്ത്രി എ കെ ബാലന് നൽകി പ്രകാശിപ്പിച്ചു. വികെ ശ്രീകണ്ഠൻ എംപി, മുൻ മന്ത്രി കെ ഇ ഇസ്മയിൽ, പാലക്കാട് നഗരസഭ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ, സാഹിത്യകാരൻ ആഷാ മേനോൻ, എന്നിവർ സംസാരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

