
ശ്രീനാരായണ ഗുരുകുലം അധ്യക്ഷൻ മുനി നാരായണ പ്രസാദിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഗുരു സന്ദേശങ്ങളുടെ പ്രചാരണം, ഗുരുവിൻ്റെ സാഹിത്യകൃതികളുടെ അപഗ്രഥനം, ഹൃദ്യമായ പ്രഭാഷണങ്ങൾ എന്നിവയിലൂടെ ശ്രദ്ധേയനായിരുന്നു മുനി നാരായണ പ്രസാദെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളെ ആഴത്തിൽ ഉൾക്കൊണ്ട്, ലോകത്തിനു മുന്നിൽ അവതരിപ്പിച്ച പണ്ഡിതനായിരുന്നു മുനി നാരായണ പ്രസാദെന്ന് പറഞ്ഞ മുഖ്യമന്ത്രി ലളിതമായ ഭാഷയിൽ ഗഹനമായ തത്ത്വചിന്തകൾ പങ്കുവെക്കാൻ അദ്ദേഹത്തിന് അപാരമായ കഴിവ് ഉണ്ടായിരുന്നുവെന്നും ചൂണ്ടിക്കാട്ടി.
വാക്കുകളിലും പ്രവൃത്തികളിലും മനുഷ്യസ്നേഹവും സമത്വബോധവും നിറച്ചയാളാണ് മുനി നാരായണ പ്രസാദ്. അനേകം മനുഷ്യരുടെ ചിന്തകളെ അദ്ദേഹം സ്വാധീനിച്ചു. സമൂഹത്തെ ചിന്തിക്കാൻ പഠിപ്പിച്ച ഒരധ്യാപകനെയാണ് മുനി നാരായണ പ്രസാദിന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടതെന്നും അനുശോചന സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

