
തിരുവനന്തപുരത്ത് കാപ്പ നിയമപ്രകാരം അറസ്റ്റിലായ ബിജെപി കൗൺസിലർ ആർ. സുഗതനെ നാലാം യോഗത്തിൽ അയോഗ്യനാക്കാമെന്ന് മുനിസിപ്പൽ ആക്ട്. തുടർച്ചയായി 3 മാസം 3 കൗൺസിൽ യോഗങ്ങളിൽ നിന്ന് വിട്ടുനിന്നാൽ ഇയാളെ ആയോഗ്യനാക്കാം. ഇതോടെ തിരുവനന്തപുരം കോർപറേഷനിൽ പ്രതിസന്ധിയിലായിരിക്കുകയാണ് ബിജെപി.
കഴിഞ്ഞ രണ്ട് യോഗങ്ങളിലും സുഗതൻ പങ്കെടുത്തില്ല. യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ അപേക്ഷ നൽകാം.എന്നാൽ, ഇതുവരെ അവധി അപേക്ഷയും നൽകിയിട്ടില്ല.
നിലവിൽ ബിജെപി ഭരണം നേടിയത് സ്വതന്ത്രന്റെ പിന്തുണയോട് കൂടിയാണ്. സുഗതൻ അയോഗ്യനായാൽ ഭരണപ്രതിസന്ധിക്കും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ബിജെപി കൗൺസിൽ യോഗവും വിളിക്കുന്നില്ല. കാപ്പാ കേസിലാണ് സുഗതൻ അറസ്റ്റിലായത്. സുഗതനെ നിലവിൽ വിയ്യൂർ ജയിലിലേക്ക് മാറ്റി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

