
മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പുറം കാഴ്ചകള്‍ കണ്ട് യാത്ര ചെയ്യാന്‍ തയ്യാറാക്കിയ റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസ് മൂന്നാറില്‍ സര്‍വീസ് ആരംഭിച്ചു. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ ബസ് സര്‍വീസ് ഫ്ലാഗ് ഓഫ് ചെയ്തു. മൂന്നാര്‍ മുതല്‍ ആനയിറങ്കല്‍ അണക്കെട്ട് വരെ ഗ്യാപ്പ് റോഡിലൂടെ ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് നടത്തും.
മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് സൗകര്യപ്രദമായി കാഴ്ചകള്‍ കണ്ടാസ്വദിക്കാന്‍ അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ്
റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസ് കെഎസ്ആര്‍ടിസി ഒരുക്കിയിട്ടുള്ളത്. ബസിനുള്ളില്‍ ഇരുന്ന് പുറത്തെ കാഴ്ചകള്‍ കൂടുതല്‍ വിശാലമായി കാണാമെന്നതാണ് ഈ ബസിന്റെ പ്രത്യേകത. മുകള്‍വശത്തും ഇരുവശങ്ങളിലും ഗ്ലാസ് പാനലുകളാണ് നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. മന്ത്രി കെബി ഗണേഷ്‌കുമാര്‍ ബസ് സര്‍വീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
Read Also: വിഴിഞ്ഞം: 2028 ഓടുകൂടി തുറമുഖം പൂർണതോതിൽ സജ്ജമാകും; ബജറ്റിൽ വകയിരുത്തിയത് ആയിരം കോടി
അഡ്വ. എ രാജ എംഎല്‍എ അധ്യക്ഷത വഹിച്ചു. മൂന്നാര്‍ മുതല്‍ ആനയിറങ്കല്‍ അണക്കെട്ട് വരെ ഗ്യാപ്പ് റോഡിലൂടെ ഡബിള്‍ ഡക്കര്‍ ബസ് ദിവസവും സര്‍വീസ് നടത്തും. പകല്‍ സമയത്ത് മാത്രമാണ് ബസ് സര്‍വീസുണ്ടാകുക. ബസിന്റെ മുകള്‍ നിലയിലും താഴത്തെ നിലയിലും നിരക്കില്‍ വ്യത്യാസമുണ്ടാകും. കുടിവെള്ളമുള്‍പ്പെടെ ബസില്‍ ക്രമീകരിച്ചിട്ടുണ്ട്. റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് മൂന്നാറിന്റെ ടൂറിസത്തിന് മുതല്‍ക്കൂട്ടാവുമെന്നാണ് പ്രതീക്ഷ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here