കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവം; മൂന്നാറില്‍ ഇന്ന് ഹര്‍ത്താല്‍

ഇടുക്കി മൂന്നാറില്‍ കാട്ടാന ആക്രമണത്തില്‍ ഓട്ടോ ഡ്രൈവറായ സുരേഷ് കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കന്നിമലയില്‍ കെഡിഎച്ച് വില്ലേജ് പരിധിയിലാണ് ഹര്‍ത്താല്‍.

ALSO READ:  മലയാളത്തില്‍ ബ്ലെസി ഒരുക്കിയത് മറ്റൊരു ‘ലോറന്‍സ് ഒഫ് അറേബ്യ’; വെബ്‌സൈറ്റ് ലോഞ്ചില്‍ എആര്‍ റഹ്‌മാന്‍

അതേസമയം സുരേഷ്‌കുമാറിന്റെ പോസ്റ്റുമോര്‍ട്ടം ഇന്നു നടക്കും. കഴിഞ്ഞദിവസം രാത്രി 9.30ഓടെയായിരുന്നു കാട്ടാനയുടെ ആക്രമണം. ആക്രമണത്തില്‍ പരിക്കേറ്റ എസക്കി രാജ, ഭാര്യ റജീന എന്നിവര്‍ മൂന്നാര്‍ ടാറ്റാ ടീ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ സുരേഷ് കുമാറിന്റെ ഓട്ടോയിലെ യാത്രക്കാരായിരുന്നു.

ALSO READ:  തൃശൂരിൽ പാരാ മെഡിക്കൽ കോഴ്സിന്റെ മറവിൽ വൻ തട്ടിപ്പ്; പരാതിയുമായി ഉദ്യോഗാര്‍ത്ഥികള്‍

എസക്കി രാജയുടെ മകളുടെ സ്‌കൂളിലെ പരിപാടി കഴിഞ്ഞ് തിരികെ വരുമ്പോഴാണ് ഇവര്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. ഇവര്‍ക്കൊപ്പം രണ്ട് ഇതരസംസ്ഥാന തൊഴിലാളികളുമുണ്ടായിരുന്നു. ഓട്ടോ കുത്തി മറിച്ചിട്ട കാട്ടാന വാഹനത്തില്‍ നിന്നും തെറിച്ചു വീണ മണിയെ തുമ്പിക്കൈയ്യില്‍ ചുഴറ്റിയെടുത്ത് എറിഞ്ഞു. തെറിച്ചു വീണ മണിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പടയപ്പയും മറ്റ് ചില ആനകളും പരിസരത്ത് ചുറ്റിത്തിരിയുന്നതിനാല്‍ ഏത് ആനയാണ് ആക്രമിച്ചതെന്ന് വ്യക്തമായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News