‘ആകാശം സ്വന്തമാണെന്ന് കരുതി ഒറ്റക്ക് പറന്നാല്‍ ചിറകരിഞ്ഞ് താഴെ വീഴും’: തരൂരിനെ പരിഹസിച്ച് കെ മുരളീധരന്‍

shashi tharoor

പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് വീണ്ടും വിദേശപര്യടനത്തിന് ഒരുങ്ങുന്ന ഡോ. ശശി തരൂര്‍ എംപിയെ പരോക്ഷമായി പരിഹസിച്ച് കെ മുരളീധരന്‍. പറക്കുമ്പോള്‍ നമുക്ക് ഒരുമിച്ച് പറക്കണമെന്നും ആകാശം സ്വന്തമാണെന്ന് കരുതി ഒറ്റക്ക് പറന്നാല്‍ ചിറകരിഞ്ഞ് താഴെ വീഴുമെന്നുമാണ് കെ മുരളീധരന്‍ പ്രതികരിച്ചത്. സണ്ണി ജോസഫ്, കെ സി വേണുഗോപാല്‍ ,ചെന്നിത്തല, എന്നിവരെ വേദിയിലിരുത്തിയായിരുന്നു മുരളീധരന്റെ പ്രതികരണം. ആര്യാടന്‍ ഷൗക്കത്തിന് തലസ്ഥാനത്ത് നല്‍കിയ സ്വീകരണ യോഗത്തിലാണ് മുരളീധരന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News