‘നമ്മുടെ ജീവിതമാണ് ഏറ്റവും വലിയ ലഹരി’; ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി ‘വെള്ളം’ സിനിമയുടെ നിർമാതാവ് മുരളി കുന്നുംപുറത്ത്

‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച് വെള്ളം സിനിമയുടെ നിർമാതാവ് മുരളി കുന്നുംപുറത്ത്. നമ്മുടെ ജീവിതമാണ് ഏറ്റവും വലിയ ലഹരി, ഒപ്പം നിൽക്കാം ഓപ്പറേഷൻ തൂഫാൻ പദ്ധതിക്കൊപ്പം എന്ന് ഫേസ്ബുക്കിൽ കുറിച്ചുകൊണ്ടാണ് മുരളി തന്റെ പിന്തുണയറിയിച്ചത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി ഇന്ന് തിരുവനന്തപുരത്ത് വെച്ച് കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് മുരളി കുന്നുംപുറത്ത് ഫേസ്ബുക് പോസ്റ്റ് പങ്കുവെച്ചത്.

ലഹരിയുടെ കറുത്ത കയങ്ങളിൽ അകപ്പെട്ടുപോയ ഒരു ഭൂതകാലം തനിക്കുണ്ടായിരുന്നുവെന്നും മുരളി പോസ്റ്റിൽ പറയുന്നുണ്ട്. അവിടെനിന്ന് അതിശക്തമായി ജീവിതത്തിലേക്ക് തിരികെ നടന്നുകയറിയ ആ നാളുകളുടെ ഓർമകൾ രമേശ് ചെന്നിത്തലയുമായി പങ്കുവെച്ചന്നും അദ്ദേഹം പറഞ്ഞു. ലഹരിയുടെ പിടിയിൽപ്പെട്ട എത്രയോ മനുഷ്യരെ ഡി-അഡിക്ഷൻ സെന്ററുകളിലേക്ക് എത്തിക്കാനും, ജീവിതത്തിന്റെ യഥാർത്ഥ ലഹരി എന്തെന്ന് അവർക്ക്  ബോധ്യപ്പെടുത്തിക്കൊടുക്കാനും കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യം ചെറുതല്ല. വെള്ളം സിനിമ ഇപ്പോഴും ഡി-അഡിക്ഷൻ സെന്ററുകളിൽ ആളുകൾക്ക് പ്രചോദനമായി പ്രദർശിപ്പിക്കുന്ന കാര്യവും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായി മുരളി പറഞ്ഞു.

Also Read : സലിംകുമാറിന്റെ ഓർമ്മകളുമായി സുനിൽ പി. ഇളയിടം; ശ്രദ്ധ നേടി ഫേസ്ബുക്ക് പോസ്റ്റ്

​ലഹരി എന്നത് നമുക്ക് നമ്മളെത്തന്നെ കൈവിട്ടുപോകുന്ന അതിമാരകമായ വിപത്താണ് എന്ന് സ്വന്തം ജീവിതത്തിലൂടെ തിരിച്ചറിഞ്ഞ ആളാണ് താനെന്നും അദ്ദേഹം വായനക്കാരോട് പറഞ്ഞു. അതുകൊണ്ട്, ആരെങ്കിലും അതിന്റെ ഹീനമായ നീരാളിപ്പിടുത്തത്തിൽ അകപ്പെട്ടിട്ടുണ്ടെങ്കിൽ, ദയവായി അതിൽ നിന്നും പിന്തിരിയണമെന്നും തിരിച്ചുവരാൻ മടിക്കരുത്, ജീവിതം സുന്ദരമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ലഹരിമുക്ത കേരളത്തിനായുള്ള സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവിധ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നുവെന്നും മുരളി കുന്നുംപുറത്ത് ഫേസ്ബുക്കിൽ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News