ഖാർഗെ പങ്കെടുത്ത വേദിയിൽ പ്രസംഗിക്കാൻ ക്ഷണിച്ചില്ല, കെ മുരളീധരന് അതൃപ്തി

കോൺഗ്രസിന്റെ വൈക്കം സത്യാഗ്രഹ സമ്മേളനത്തിലും വിവാദം. മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത വേദിയിൽ പ്രസംഗിക്കാൻ ക്ഷണിക്കാത്തതിൽ കെ മുരളീധരൻ അതൃപ്തി പ്രകടിപ്പിച്ചു. കെ സുധാകരൻ തന്നെ ഒഴിവാക്കിയെന്നാണ് മുരളീധരന്റെ പരാതി. കെപിസിസി നേതൃത്വം അവഗണിച്ചെന്ന് മുരളീധരൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനോട് പരാതിപ്പെട്ടു.

മുൻ പിസിസി പ്രസിഡന്റ് എന്ന പരിഗണന തനിക്ക് ലഭിച്ചില്ലെന്നാണ് മുരളീധരന്റെ പരാതി.
പ്രസംഗിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്താത്തതിൽ ശശി തരൂരിനും അതൃപ്തിയുണ്ടെന്നാണ് വിവരം. ഖാർഗെ പങ്കെടുത്ത വേദിയിൽ കെപിസിസിയുടെ ഭാഗമായി സംസാരിച്ചത് കെ.സുധാകരനും വി.ഡി സതീശനും രമേശ് ചെന്നിത്തലയും എം.എം ഹസനും മാത്രമാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News