നടുറോഡില്‍ വയോധികയെ കടന്നുപിടിച്ചു; കൊലക്കേസ് പ്രതി പിടിയില്‍

നടുറോഡില്‍ വയോധികയെ കടന്നുപിടിച്ച പ്രതി പിടിയില്‍. തിരുവനന്തപുരം ശ്രീകാര്യത്താണ് സംഭവം. കൊലക്കേസില്‍ പ്രതിയായ വട്ടപ്പാറ സ്വദേശി ചിത്രസേനനാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മകളുടെ വീട്ടില്‍ പോയി തിരികെ വരികയായിരുന്ന ശ്രീകാര്യം സ്വദേശിനിയായ 68കാരിക്കാണ് അതിക്രമം നേരിട്ടത്. റോഡിലൂടെ നടന്നുവരികയായിരുന്ന വയോധികയെ അപ്രതീക്ഷിതമായി ഇയാള്‍ കടന്നുപിടിക്കുകയായിരുന്നു.

പ്രതിയുടെ പിടിത്തം ശരിയല്ലെന്ന് തോന്നിയെന്നും എന്തിനാണ് പിടിച്ചതെന്ന് ചോദിച്ചെന്നും വയോധിക പറയുന്നു. ഭാര്യ പിണങ്ങി നില്‍ക്കുകയാണെന്നായിരുന്നു അതിന് അയാള്‍ നല്‍കിയ മറുപടിയെന്ന് വയോധിക പറയുന്നു. ഇതോടെ താന്‍ നിലവിളിച്ചു. തുടര്‍ന്ന് ആളുകള്‍ വന്ന് അയാളെ പിടികൂടുകയായിരുന്നുവെന്നും വയോധിക പറഞ്ഞു. താന്‍ വിവിധ സ്ഥലങ്ങളില്‍ പണിയെടുത്തിട്ടുണ്ട്. ഇടവഴികളിലൂടെ അടക്കം യാത്ര ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരു അനുഭവം ആദ്യമാണെന്നും വയോധിക പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel