കഞ്ചാവ് വലിക്കാനെന്ന പേരില്‍ യുവാവിനെ വയലില്‍ കൊണ്ടുപോയി കൊലപ്പെടുത്തി, യുവതിക്ക് 30 വര്‍ഷം തടവ്

കഞ്ചാവ് വലിക്കാനെന്ന പേരില്‍ പുരുഷനെ വയലിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ 24 കാരിക്ക് 30 വര്‍ഷം തടവ്. 2018 ജൂലൈ 29 ന് നടന്ന കൃത്യത്തില്‍ ക‍ഴിഞ്ഞ ദിവസം നടന്ന വിചാരണയുടെ തലേന്നാണ് ഇവര്‍ കുറ്റം സമ്മതിക്കുന്നത്. കാർല ജാക്കലിൻ മൊറേൽസ് എന്ന യുവതിയാണ് പൊലീസിനു മുന്നില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കുറ്റം ഏറ്റുപറഞ്ഞത്.

അമേരിക്കയിലെ ടെക്സസിലെ സ്പ്രിംഗിലാണ് സംഭവം. 2018 ജൂലൈ 29-ന് പിറന്നാള്‍ ആഘോഷിക്കുന്ന ജോസ് അൽഫോൻസോ വില്ലാനുവേവ എന്നയാളെ ഒരു വയലിലേക്ക് കഞ്ചാവ് വലിക്കാനെന്ന പേരില്‍ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു ഇവര്‍. അവിടെ എം എസ് 13 എന്ന സംഘത്തിലെ കുറച്ചുപേര്‍ ഇയാളെ കാത്തിരിപ്പുണ്ടായിരുന്നു. ഇരുവരും വയലില്‍ എത്തിയപ്പോള്‍  അഞ്ച് പേര്‍ ചേര്‍ന്ന് വില്ലനുവേവയെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടിവീഴ്ത്തുകയും ഓടിപ്പോകാൻ ശ്രമിക്കുന്നതിനിടെ വെടിവയ്ക്കുകയും ചെയ്തു.ഒരാഴ്ചയ്ക്ക് ശേഷമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

ALSO READ: തടാകം നിറയെ ആക്രമണകാരികളായ നീല ഞണ്ടുകൾ ; പൊറുതിമുട്ടി ഇറ്റലി

വില്ലാനുവേവയെ പ്രലോഭിപ്പിച്ച് തങ്ങളുടെ പക്കലെത്തിക്കാന്‍  കൊലപ്പെടുത്താൻ എം എസ് 13 മൊറേൽസിനെ ഉപയോഗിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

2021-ൽ പൊലീസ് പിടിയില്‍ നിന്ന് മൊറേൽസ് രക്ഷപെട്ടുവെങ്കിലും ഒമ്പത് മാസങ്ങൾക്ക് ശേഷം ഹൂസ്റ്റണിൽ വെച്ച് പിടിക്കപ്പെട്ടു. പിന്നീട് രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം പ്രതി കുറ്റം ഏറ്റുപറഞ്ഞ് ശിക്ഷ സ്വീകരിക്കുകയായിരുന്നു.

ALSO READ: ഹര്‍ ഘര്‍ തിരംഗ; ത്രിവർണപതാക സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രമാക്കാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News