മഞ്ചേശ്വരത്ത് അനുജനെ ചേട്ടന്‍ കുത്തിക്കൊലപ്പെടുത്തി

മഞ്ചേശ്വരത്ത് അനുജനെ ചേട്ടന്‍ കുത്തിക്കൊലപ്പെടുത്തി. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പ്രഭാകരനാണ് കൊല്ലപ്പെട്ടത്. സഹോദരന്മാര്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും പ്രകോപിതനായ ജയറാം അനുജനെ കത്തികൊണ്ടു കുത്തുകയുമായിരുന്നു. പൊലീസെത്തി ജയറാമിനെ കസ്റ്റഡിയിലെടുത്തു.

കൊല്ലത്ത് ബാറിന് മുന്നിൽ വെച്ച് കൊലപാതകം; പ്രതികളെ കോടതി വെറുതെ വിട്ടു, അമ്മ വിധിയറിഞ്ഞ് കുഴഞ്ഞ് വീണു

മഞ്ചേശ്വരം കാളായില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. സഹോദരങ്ങളായ പ്രഭാകരനും ജയറാമും അമ്മയും മാത്രമാണു രാവിലെ വീട്ടിലുണ്ടായിരുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് അറിയിച്ചു.

കണ്ണൂരിൽ സിപിഐഎം പാർട്ടി ഓഫീസിന് നേരെ ആക്രമണം; ഓഫീസിന് തീവെക്കാനും ശ്രമം

കൊല്ലപ്പെട്ട പ്രഭാകരന്‍ കൊലക്കേസില്‍ അടക്കം പ്രതിയാണു ഇയാളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി. കുടുംബവഴക്കാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here