നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; രണ്ട് പേർ കസ്റ്റഡിയിൽ

trivandrum market stab

നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുഖ്യപ്രതിയായ അഴിക്കോട് സ്വദേശി നസീർ, സുഹൃത്ത് ഷെമീം എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഷെമീമിനെ ഇന്ന് രാവിലെയും, നസീറിനെ ഇന്ന് വൈകിട്ടും ആണ് കസ്റ്റഡിയിൽ എടുത്തത്.

ബാറിൽ വച്ച് നടന്ന വാക്കു തർക്കത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. അതിന് ശേഷമാണ് മാർക്കറ്റിൽ വന്ന് അടിപിടിയും കുത്തും ഉണ്ടായത്. പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. അഴിക്കോട് സ്വദേശി മുഹമ്മദ്‌ ഹാഷിർ (30) ആണ് കുത്തേറ്റ് മരിച്ചത്.

ALSO READ; ശരീരത്തിൽനിന്ന് ആത്മാവിനെ മോചിപ്പിക്കാൻ മാതാപിതാക്കളെയും സഹോദരിയെയും കൊന്നുതള്ളി; എന്താണ് ആസ്ട്രൽ പ്രൊജക്ഷൻ

News summary: Two people have been taken into custody by the police in connection with stabbing death of a young man at Nedumangad market

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News