മോമോസ് കഴിക്കുന്നതിൽ തർക്കം; ദില്ലിയിൽ 17 കാരനെ കുത്തി കൊലപ്പെടുത്തി

മോമോസ് കഴിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ ദില്ലിയിൽ 17 കാരനെ സുഹൃത്ത് കുത്തി കൊലപ്പെടുത്തി. ഡിസംബര്‍ പതിനേഴിനാണ് ദാബ്രിയില്‍ ഒരു 17കാരനെ കുത്തിക്കൊലപ്പെടുത്തിയതായുള്ള റിപ്പോര്‍ട്ട് പൊലിസിന് ലഭിക്കുന്നത്. കൊല്ലപ്പെട്ട വ്യക്തിയുടെ ഷോള്‍ഡര്‍ കൊണ്ട് കൊലപ്പെടുത്തിയ വ്യക്തിയുടെ ഷോള്‍ഡറില്‍ തട്ടിയതായും പിന്നാലെയാണ് കൊലപാതകം നടന്നതെന്നുമാണ് സൂചന.

Also Read: മനം കവർന്ന് ഹ്യുണ്ടായി; 2024 ൽ എത്തുന്ന കാറുകൾ ഇതൊക്കെ…

സിസിടിവി ദൃശ്യങ്ങളിലൂടെയാണ് കൊല്ലപ്പെട്ടത് 17 വയസുകാരനാണെന്ന് പൊലീസിന് മനസിലാകുന്നത്. മേഖലയില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളുടേയും കൊല്ലപ്പെട്ട കുട്ടിയുടെ സുഹൃത്തുക്കളുടെ മൊഴികളുടേയും അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയെ ഉടൻ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.

Also Read:  ഏകീകൃത കുർബാന തർക്കം; കർശന നടപടികളുമായി സഭാ നേതൃത്വം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News