
കണ്ണൂർ പാപ്പിനിശ്ശേരി പാറക്കലിൽ 4 മാസം പ്രായമായ കുഞ്ഞിൻ്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകം നടത്തിയത് ബന്ധുവായ 12 വയസ്സുകാരിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി.തമിഴ്നാട് സ്വദേശികളായ ദമ്പതികളുടെ മകളാണ് കൊല്ലപ്പെട്ടത്.കുടുംബത്തിന് തന്നോടുള്ള സ്നേഹം കുറയുന്നുവെന്ന ഭയത്താലാണ് കുഞ്ഞിനെ കൊന്നതെന്ന് 12 കാരി പൊലീസിനോട് പറഞ്ഞു.
തിങ്കളാഴ്ച രാത്രിയാണ് മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന നാല് മാസം പ്രായമുള്ള കുഞ്ഞിനെ കാണാതായത്.തുടർന്ന് നടത്തിയ തിരച്ചിലിൽ കിണറ്റിൽ മൃതദേഹം കണ്ടെത്തി.മരിച്ച കുഞ്ഞിൻ്റെ പിതാവിൻ്റെ സഹോദരൻ്റെ മകളായ 12 കാരിയാണ് കുഞ്ഞിനെ കിണറ്റിലെറിഞ്ഞതെന്ന് അന്വേഷത്തിൽ കണ്ടെത്തി.മാതാവ് ഉപേക്ഷിക്കുകയും പിതാവ് മരിക്കുകയും ചെയ്തതിന് പിന്നാലെ പിതൃസഹോദരനൊപ്പമായിരുന്നു 12 കാരിയുടെ താമസം.കുടുംബത്തിന് ചെറിയ കുട്ടിയോട് സ്നേഹം കൂടുമ്പോൾ തന്നോടുള്ള സ്നേഹം കുറയുന്നു എന്ന ഭയത്തിലാണ് കുട്ടിയെ കൊന്നതെന്ന് 12 വയസ്സുകാരി പൊലീസിനോട് പറഞ്ഞു.
മൂത്രമൊഴിക്കാൻ പോയി തിരിച്ചു വന്നപ്പോൾ കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് മറ്റുള്ളവരെവിളിച്ചുണർത്തിയതും 12 കാരിയായിരുന്നു. കുഞ്ഞിൻ്റെ മാതാപിതാക്കളും ചോദ്യം ചെയ്യലിൽ 12 കാരിയുടെ പങ്കിനെക്കുറിച്ചുള്ള സംശയം പ്രകടിപ്പിച്ചിരുന്നു. നടപടി ക്രമങ്ങൾക്ക് ശേഷം കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here