ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം; എല്‍ ഡി എഫ് നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി

ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫ് ആലുവ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി. ആലുവ മാര്‍ക്കറ്റ് സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിട്ടും കുറ്റകരമായ അനാസ്ഥ തുടരുന്ന നഗരസഭ ചെയര്‍മാനും എംഎല്‍എ അന്‍വര്‍ സദതും രാജി വക്കണമെന്നും എല്‍ ഡി എഫ് ആവശ്യപ്പെട്ടു.

Also Read: 20 ലക്ഷം രൂപയുടെ തക്കാളിയുമായി രാജസ്ഥാനിലേക്ക് പോയ ലോറി കാണാനില്ല

ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ്ആലുവ നഗരസഭ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തിയത്.പെണ്‍കുട്ടിയുടെ മരണത്തിന് കാരണക്കാര്‍ ആലുവ നഗരസഭയാണെന്നും ആലുവ മാര്‍ക്കറ്റ് നരക തുല്യമായ അവസ്ഥയില്‍ ആയിട്ടും നടപടികള്‍ സ്വീകരിക്കാത്ത നഗരസഭ ചെയര്‍മാന്‍ എം ഒ ജോണും സ്ഥലം എംഎല്‍എ അന്‍വര്‍ സാദത്തും രജിവക്കണമെന്നും മാര്‍ച്ച് ആവശ്യപ്പെട്ടു.

മാര്‍ക്കറ്റ് പുനര്‍നിര്‍മ്മിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തറക്കല്ലിട്ടതല്ലാതെ തുടര്‍നടപടികള്‍ ഒന്നും തന്നെ ഉണ്ടായില്ല. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ നഗരസഭ ചെയര്‍മാന്‍ എംഒ ജോണ്‍ നടത്തിയ വാഗ്ദാനങ്ങള്‍ പാഴ് വാഗ്ദാനങ്ങള്‍ ആയി മാറിയെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സിപിഎം ആലുവ ഏരിയ സെക്രട്ടറി എ പി ഉദയകുമാര്‍ വിമര്‍ശിച്ചു.

Also Read: രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള വീടുകളിലൊന്ന് സ്വന്തമാക്കി ബോളിവുഡ് താരം

പെണ്‍കുട്ടിയുടെ ദാരുണ കൊലപാതകത്തെ കോണ്‍ഗ്രസ് സുവര്‍ണാവസരമായി ആണ് കണ്ടതെന്നും കോണ്‍ഗ്രസ് കാണിക്കുന്നത് കാപട്യമാണെന്നും അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചു എന്നും എ പി ഉദയകുമാര്‍ ആരോപിച്ചു

അതേ സമയം അഞ്ചു വയസുകാരിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസും യുവമോര്‍ച്ചയും ആലുവ എസ് പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here