നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം: പ്രതികൾ രണ്ട് ദിവസം കസ്റ്റഡിയിൽ

നെടുമങ്ങാട് നടന്ന ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതികളായ അമ്മ അഖിലയെയും വളർത്തച്ഛൻ അഷ്‌കറെയും രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. നെടുമങ്ങാട് എസ്.എസ്.ടി. സ്പെഷ്യൽ കോടതിയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. കോടതിയുടെ നടപടി, കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യപ്പെട്ട പൊലീസ് അഭ്യർത്ഥനയെ അനുസരിച്ചാണ്. കുഞ്ഞിനെ ഉപദ്രവിക്കാൻ ഉപയോഗിച്ച വസ്തുക്കൾ കണ്ടെത്തണമെന്നും, ഡിവൈഎസ്പി അന്വേഷണം ഏറ്റെടുത്തിട്ടേയുള്ളു എന്നതിനാൽ കൂടുതൽ ചോദ്യം ചെയ്യൽ അനിവാര്യമെന്നും പൊലീസ് അറിയിച്ചു.

Also Read: വിദ്യാർത്ഥികളുടെ ഭാവി തകർക്കുന്നു; കേന്ദ്ര സർക്കാരിനും സിബിഎസ്ഇക്കും എതിരെ രൂക്ഷവിമർശനവുമായ് പി.എസ്. സഞ്ജീവ്

നേരത്തെ തെളിവെടുപ്പിനെത്തിച്ച സമയത്ത് അഷ്ക്കറിനെതിരെ നാട്ടുകാർ പ്രതിഷേധമുയർത്തിയിരുന്നു. ഈ സാഹചര്യത്തിൽ കോടതി പരിസരത്ത് കനത്ത സുരക്ഷി ഒരുക്കാൻ പോലിസിനു നിർദ്ദേശമുണ്ട്. മുഖ്യപ്രതി അഷ്കറിനെതിരെ കൊലക്കുറ്റം,കുട്ടികൾക്കെതിരെയുള്ള അതിക്രമം,എസ് സി എസ് ടി അതിക്രമ നിരോധന നിയമം തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുറ്റകൃത്യത്തിന് ഒത്താശ ചെയ്തതിനും പ്രേരണ കുറ്റത്തിനും അമ്മ അഖിലക്കെതിരെയും വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News