ബാലരാമപുരത്തെ രണ്ടര വയസ്സുകാരിയുടെ കൊലപാതകം: കൂടുതൽ പേരെ ചോദ്യം ചെയ്യാൻ പൊലീസ്

DEVENDHU

ബാലരാമപുരത്തെ രണ്ടര വയസ്സുകാരി ദേവെന്ദുവിൻ്റെ കൊലപാതകത്തിൽ
കൂടുതൽ പേരെ ചോദ്യം ചെയ്യാൻ പൊലീസ്. കുട്ടിയുടെ അമ്മ ശ്രീതു പൂജാരി ശംഖുമുഖം ദേവീദാസൻ എന്നിവരിൽ നിന്നും വ്യക്തമായ മറുപടികൾ കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചില്ല.

ഇന്ന് ഇവരുമായി ബന്ധപ്പെട്ട കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ് പൊലീസിൻ്റെ തീരുമാനം. പ്രതി ഹരികുമാറിനായി നാളെ പൊലീസ് കസ്റ്റഡി അപേക്ഷയും നൽകുന്നുണ്ട്.

ALSO READ; സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

അതേസമയം ബാലരാമപുരത്ത് രണ്ടര വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അയൽവാസി ഇന്നലെ രംഗത്് വന്നിരുന്നു. ജോത്സ്യൻ ശങ്കുമുഖം ദേവീദാസന്റെ വീട്ടിൽ അമ്മ ശ്രീതുവിനും പ്രതി ഹരി കുമാറിനുമൊപ്പം ദേവേന്ദുവിനെ കണ്ടിരുന്നതായി അയൽവാസി വെളിപ്പെടുത്തി.

ചില ദിവസങ്ങളിൽ പുലർച്ചെ ദേവീദാസന്‍റെ വീട്ടിൽ നിന്ന് കുഞ്ഞിന്‍റെ കരച്ചിൽ കേട്ടിരുന്നതായും ദൃക്സാക്ഷി കൈരളി ന്യൂസിനോട് പറഞ്ഞു. ദേവീദാസൻ്റെ ജീവിത പശ്ചാത്തലം ദുരൂഹത നിറഞ്ഞതെന്നും അയൽവാസി കൂട്ടിച്ചേർത്തു.

ENGLISH NEWS SUMMARY: In the murder of Devendu, a two-and-a-half-year-old girl in Balaramapuram Police to question more people. The police did not get clear answers from the child’s mother Sreetu Pujari Shankhumukham Devidasan last day.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk

Latest News