
മുർഷിദാബാദ് ആക്രമണത്തിൽ സിപിഐഎം പ്രവർത്തകരായ അച്ഛനെയും മകനെയും കൊലപ്പെടുത്തിയ പ്രധാന പ്രതി അറസ്റ്റിൽ. പ്രതി സിയാവുൾ ഷെയ്ക്കിനെ പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്. വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തെ തുടർന്ന് മുർഷിദാബാദിലുണ്ടായ സംഘർഷത്തിൽ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. വഖഫ് നിയത്തിനെതിരായ പ്രതിഷേധത്തിനിടെ മുർഷിദാബാദിൽ നടന്ന കൊള്ള തടയുന്നതിനിടെയാണ് സിപിഐഎം പ്രവർത്തകരായ അച്ഛനും മകനും കൊല്ലപ്പെട്ടത്.
കേസിലെ മുഖ്യപ്രതി സിയാവുൾ ഷെയ്ക്കിനെ ഉത്തർ ദിനാജ് ജില്ലയിൽ നിന്നും സ്പെഷ്യൽ ടാസ് ഫോഴ്സും പ്രത്യേക അന്വേഷണസംഘവും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ പിടികൂടുകയായിരുന്നു. സിപിഐഎം പ്രവർത്തകരായ ഹരിഗോവിന്ദദാസ്, മകൻ ചന്ദൻദാസ് എന്നിവരെ കൊലപ്പെടുത്തുന്നതിന് മുൻപ് വീട് തകർക്കുന്നതിനും ഇയാൾ ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.
ALSO READ; രാജസ്ഥാനില്‍ 17 കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവതിക്ക് 20 വര്‍ഷം തടവ്
കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്നും ഷെയ്ക്കിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്ന സിസിടിവി ദൃശ്യങ്ങളും ടവർ ലൊക്കെഷനും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കൊലപെടുത്തിയതിന പിന്നാലെ ഏപ്രിൽ 12 മുതൽ ഇയാൾ ഒളിവിലായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിലും അക്രമ സംഭവങ്ങൾക്ക് പിന്നാലെ സംസ്ഥാനത്ത് ക്രമസമാധാനം പുനസ്ഥാപിക്കുന്നതിലും മമതാ സർക്കാരിന് വീഴ്ച ഉണ്ടായെന്ന് ആരോപണം ഉയർന്നതിനിടയാണ് ഷെയ്ക്കിന്റെ അറസ്റ്റ്. മുർഷിദാബാദിലുണ്ടായ കൊലപാതകത്തിൽ ആകെ നാലുപേരുടെ അറസ്റ്റ് പോലീസിലേക്ക് രേഖപ്പെടുത്തിയുണ്ട്.
അതിനിടെ കൊല്ലപ്പെട്ട സി പി ഐ എം പ്രവർത്തകർക്ക് മമത സർക്കാർ വാഗ്ദാനം ചെയ്ത 10 ലക്ഷം രൂപ ധനസഹായം കുടുംബം നിരസിച്ചു. പണമല്ല സുരക്ഷയാണ് വേണ്ടതെന്നും ഇത്തരം സംഭവങ്ങൾ സംസ്ഥാനത്ത് ആവർത്തിക്കാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണമെന്നും കുടുംബം ആവർത്തിച്ചു. അതേസമയം അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വർഗീയ കലാപത്തിനാണ് ബിജെപി പദ്ധതിയിടുന്നതെന്ന് മമത ആരോപിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

