പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി മസ്‌കറ്റ് മുനിസിപ്പാലിറ്റി

പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി മസ്‌കറ്റ് മുനിസിപ്പാലിറ്റി. പകർച്ചവ്യാധികൾക്ക് കാരണമാകുന്ന കീടങ്ങളെയും എലികളെയും ചെറുക്കുന്നതിനായാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയത്. ഒമാൻ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കൊതുകുകളുടെ വ്യാപനം തടയുന്നതിനായി പൊതുജനങ്ങൾ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം.

ALSO READ: മന്ത്രിസഭാ പുനഃസംഘടന ഇപ്പോൾ ചർച്ച ചെയ്യേണ്ട ആവശ്യമില്ല, എൽ ഡി എഫിനെ സ്നേഹിക്കുന്നവരല്ല ഈ വാർത്ത പ്രചരിപ്പിക്കുന്നത്: മന്ത്രി ആന്റണി രാജു

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുനിസിപ്പാലിറ്റി അധികൃതരുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ കീടനാശിനി തളിക്കുകയുണ്ടായി. വീടിന്റെ പരിസരത്ത് വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം. എയർകണ്ടീഷണറിൻറെ വെള്ളം ശേഖരിക്കുന്ന ടബ്ബുകൾ, ടയറുകളിൽ അടിഞ്ഞുകൂടിയ വെള്ളം, ജലധാരകൾ, പാത്രങ്ങൾ, മൃഗങ്ങളുടെ വെള്ള പാത്രങ്ങൾ, ചെടിച്ചട്ടികൾ തുടങ്ങിയവയിൽ കൊതുകിന്റെ സാന്നിധ്യം വരുമെന്നതിനാൽ ഇവ വൃത്തിയായി സൂക്ഷിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

ALSO READ: പാർലമെന്റിന്റെ പുതിയ മന്ദിരത്തിൽ ദേശീയ പതാക ഉയർത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News