സത്യാനന്തരകാലത്ത് നേരിന്റെ കാവല്‍ക്കാരന്‍, നിയമനിര്‍മാണ സഭയ്ക്ക് അത്യാവശ്യം വേണ്ടയാള്‍: ബിജിബാല്‍

ഒരു സാമാജികന്‍ അല്ലെങ്കില്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ സംസാരിക്കാനും പ്രസംഗിക്കാനും എഴുന്നേല്‍ക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിക്കാര്‍ ആവേശഭരിതരാകുന്നതില്‍ ആശ്ചര്യപ്പെടാനോ അമ്പരക്കാനോ ഒന്നുമില്ല. എന്നാല്‍ ഒരു സാമാജികന്‍ സംസാരിക്കാനായി എഴുന്നേല്‍ക്കുമ്പോള്‍ രാഷ്ട്രീയ ഭേദമന്യേ കേരളം മുഴുവന്‍ ഒരാളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെങ്കില്‍ അയാളുടെ പേരാണ് എം സ്വരാജ്.

കാമ്പും കരുത്തുമുള്ള മാനം നല്‍കി സ്വന്തം നിലപാടുകളില്‍ ഉറച്ച് നിര്‍ത്താന്‍ സ്വരാജിന് കഴിഞ്ഞു എന്നതില്‍ ലവലേശം സംശയിക്കേണ്ടതില്ല. എന്തുതരം കൃത്യതയോടെയാണ് വാക്കുകളെ അളന്നുമുറിച്ച് അതിനൊരു പുതിയ മാനദണ്ഡം കുറിക്കേണ്ടത് എന്ന കൃത്യമായ ചേരുവ സ്വരാജിനേക്കാള്‍ നന്നായി മറ്റാര്‍ക്കും അറിയില്ല. അതുകൊണ്ടുതന്നെ നിയമസഭയിലേക്ക് സ്വരാജ് തിരിച്ചെത്തിയിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്ന മനുഷ്യന്‍മാരാണ് നമുക്ക് ചുറ്റും കൂടുതലായുള്ളത്.

Also Read : പ്രതിരോധ- നിര്‍മാണ പ്രവര്‍ത്തനം: നിലമ്പൂരില്‍ മാത്രം വനംവകുപ്പ് ചെലവാക്കിയത് 6.21 കോടി രൂപ

സമകാലികരാഷ്ട്രീയത്തില്‍ ഏതു വിഷയത്തെ കുറിച്ചും ശക്തമായും, വ്യക്തമായും മുഷിപ്പില്ലാതെ എന്നാല്‍ എതിരാളിയുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാനും സ്വരാജിനോളം ഉറപ്പ് നിലമ്പൂരില്‍ മത്സരിക്കുന്ന മാറ്റാര്‍ക്കും ഇല്ല എന്ന് സധൈര്യം നമുക്ക് പറയാന്‍ കഴിയും. ഒരു മികച്ച ഭരണകര്‍ത്താവ് ആരായിരിക്കണം എന്നും എങ്ങനെ ആയിരിക്കണം എന്നതിനും ഉത്തമ ഉദാഹരണമാണ് സ്വരാജ്. സത്യാനന്തരകാലത്ത് നേരിന്റെ കാവല്‍ക്കാരനാണ് സ്വരാജ് എന്നാണ് അദ്ദേഹത്തെ കുറിച്ച് സംഗീത സംവിധായകന്‍ ബിജിബാല്‍ പറഞ്ഞത്.

സത്യാനന്തരകാലത്ത് നേരിന്റെ കാവല്‍ക്കാരനാണ് സ്വരാജെന്നും നമ്മുടെ നിയമനിര്‍മാണ സഭയ്ക്ക് അത്യാവശ്യം വേണ്ടയാള്‍ ആണ് സ്വരാജെന്നും ബിജിബാല്‍ അഭിമാനത്തോടെ പറയുമ്പോള്‍ കേരളക്കര അത് ഒന്നാകെ അംഗീകരിക്കുകയാണ്. എം സ്വരാജ് എന്ന രാഷ്ട്രീയ നേതാവിന്റെ ജനപക്ഷത്തു നിന്നുള്ള നിലപാടുകളാണ് അദ്ദേഹത്തോടുള്ള ജനങ്ങളുടെ അകമഴിഞ്ഞ സ്‌നേഹത്തിനും പിന്തുണയ്ക്കുമുള്ള കാരണം. മനുഷ്യപക്ഷത്തു നിന്നുള്ള, വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സ്വരാജിന്റെ നിലപാടുകള്‍ക്ക് രാഷ്ട്രീയകേരളം എന്നും കാതോര്‍ത്ത് നില്‍ക്കാറുണ്ട്.

സമകാലിക രാഷ്ട്രീയത്തില്‍ അദ്ദേഹം സ്വീകരിച്ച മനുഷ്യപക്ഷത്തു നിന്നുള്ള നിലപാടുകള്‍ ഉള്‍ക്കാഴ്ച നല്‍കുന്നവ കൂടിയാണ്. ബാബറി മസ്ജിദ്, ഗാസ, എമ്പുരാന്‍, യുദ്ധം തുടങ്ങിയ വിഷയങ്ങളില്‍ പരിണതപ്രഞ്ജനായ എം സ്വരാജിന്റെ അഭിപ്രായങ്ങള്‍ സാധാരണക്കാര്‍ക്ക് പോലും വിഷയത്തിന്റെ ആഴം മനസിലാക്കി കൊടുക്കുന്നതും കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കുന്നതും ആയിരുന്നു.

തെരഞ്ഞെടുപ്പാണ്. ജനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളില്‍ നിന്നും ജനനേതാവിനെ തെരഞ്ഞെടുക്കുന്ന പ്രക്രിയയാണ് തെരഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പിനെ ഒരു യുദ്ധമായി കണക്കാക്കുകയാണെങ്കില്‍ യുദ്ധമുന്നണിയിലെ ഏറ്റവും നീതിമാനായ യോദ്ധാവ് ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ…. എം സ്വരാജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News