മരണപ്പെട്ട ഭാര്യയുടെ ശബ്ദം എ ഐ വഴി തിരിച്ചെടുത്തു, ആ ശബ്ദത്തിൽ അവൾക്ക് വേണ്ടി പാട്ടു പാടി സംഗീത സംവിധായകൻ ബിജിബാൽ

മരണപ്പെട്ട ഭാര്യയുടെ ശബ്ദം എ ഐ വഴി തിരിച്ചെടുത്ത് അതേ ശബ്ദത്തിൽ അവൾക്ക് വേണ്ടി പാട്ടു പാടി സംഗീത സംവിധായകൻ ബിജിബാൽ. ‘എന്റെ പൊന്നോണം, പൂങ്കാവ്, പൂവനം’ എന്ന അടിക്കുറിപ്പോടെ ബിജിബാൽ തന്നെയാണ് ഈ പാട്ടിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

ALSO READ: സ്വന്തം കമ്പനികളില്‍ രഹസ്യമായി നിക്ഷേപം നടത്തി; അദാനിക്കെതിരെ പുതിയ വെളിപ്പെടുത്തല്‍

‘അവളുടെ പ്രിയപ്പെട്ട പാട്ട് ഞാൻ പാടിയത്, അവളുടെ ശബ്ദത്തിൽ’ എന്ന അടിക്കുറിപ്പോടെയാണ്‌ ബിജിബാൽ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ശബ്ദം എ ഐ വഴി നിർമ്മിച്ചതാണെങ്കിലും ഭാര്യ ശാന്തിയുടെ ദൃശ്യങ്ങളാണ് വിഡിയോയിൽ ബിജിബാൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എബി സാൽവിൻ തോമസ് ആണ് ഇത്തരമൊരു വിഡിയോ ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യത പരിചയപ്പെടുത്തിയതെന്ന് ബിജിബാൽ പറയുന്നു.

ALSO READ: കരിപ്പൂര്‍ ലഹരിവേട്ടയില്‍ നിൻ്റെ പങ്ക് പറയ്, ചെന്ന് നിൻ്റെ യോഗിയുടെ പങ്ക് ആദ്യം ചോദിക്ക്: വിദ്വേഷ കമന്റിട്ടവന് ഐഷ നൽകിയ മറുപടി വൈറൽ

ഓർക്കാത്ത ഒരു സമയത്താണ് ബിജിബാലിന്റെ തന്റെ പ്രിയപ്പെട്ടവളെ നഷ്ടപ്പെടുന്നത്. പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ ബിജിബാൽ ഭാര്യയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കാറുണ്ട്. 2002 ജൂൺ 21നാണ് ബിജിബാലും ശാന്തിയും വിവാഹിതരായത്. 2017 ല്‍ മസ്തിഷ്ക സംബന്ധമായ അസുഖത്തെ തുടർന്നാണ് നർത്തകിയായ ശാന്തി ബിജിബാൽ അന്തരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News