അടാർ ലൗവിലെ എന്റെ പാട്ട് ഷാൻ റഹ്മാൻ സ്വന്തം പേരിലാക്കി, ചോദിച്ചപ്പോൾ കയർത്തു, ബ്ളോക് ചെയ്ത് പോയി: ആരോപണവുമായി യുവ ഗായകൻ

സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ ആരോപണവുമായി ​ഗായകനും സം​ഗീത സംവിധായകനുമായ സത്യജിത്ത് രംഗത്ത്. 2019-ൽ ഒമർ ലുലുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ഒരു അഡാർ ലൗ’ എന്ന ചിത്രത്തിലെ ‘ഫ്രീക്ക് പെണ്ണേ’ എന്നുതുടങ്ങുന്ന ​ഗാനത്തിന് ഈണം നല്കിയതിനുള്ള കടപ്പാട് തനിക്ക് ലഭിച്ചില്ലെന്നാണ് സത്യജിത്തിന്റെ ആരോപിക്കുന്നത്. 2015-ൽ കോട്ടയം ​ഗവൺമെന്റ് പോളിടെക്നിക്കിൽ വെച്ച് ​ഈ ​ഗാനം ആലപിക്കുന്നുവെന്ന് അവകാശപ്പെടുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഫേസ്ബുക്കിൽ സത്യജിത്തിന്റെ ആരോപണം.

ALSO READ: ജെഡിഎസ് -എന്‍ഡിഎ കൂട്ടുകെട്ട്; എച്ച്ഡി കുമാരസ്വാമി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി

‘ഈ ഗാനത്തിന്റെ സം​ഗീതം നിർവഹിച്ചത് സംഗീത സംവിധായകൻ ഷാൻ റഹ്മാനാണ് എന്ന് ഇപ്പോഴും വിശ്വസിക്കുന്നവർക്ക് വേണ്ടിയാണിത്, പക്ഷേ അങ്ങനെയല്ല. 2018-ൽ പുറത്തിറങ്ങിയ ഒരു അഡാർ ലവ് എന്ന ചിത്രത്തിന്റെ ഭാഗമായാണ് ഗാനം പുറത്തിറങ്ങിയത്. ഈ ഗാനത്തിന്റെ സംഗീതസംവിധായകനും ഗാനരചയിതാവും ഗായകനും ഞാനാണ്. സിനിമയിറങ്ങുന്നതിന് നാല് വർഷം മുൻപാണ് ഈ ​ഗാനം ഒരുക്കിയത്. എന്നാൽ ചിത്രത്തിന്റെ സംഗീത സംവിധായകൻ താൻ തന്നെയാണ് ഗാനത്തിന് ഈണം നൽകിയതെന്ന് അവകാശപ്പെട്ടു. പാട്ടിന്മേൽ ഞാൻ ഉന്നയിച്ച അവകാശം വ്യാജമാണെന്ന് സിനിമയുടെ അണിയറപ്രവർത്തകർ കുറ്റപ്പെടുത്തി’, സത്യജിത്ത് കുറിച്ചു.

ALSO READ: ചരിത്രത്തിലാദ്യമായി പ്രവർത്തനലാഭം കൈവരിച്ച് കൊച്ചി മെട്രോ; കാക്കനാട് ഭാഗത്തേക്കുള്ള മെട്രോയുടെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു

‘ഇത് നേരിട്ട് മുഖത്ത് നോക്കി ചോദിച്ച അന്ന് ഷാൻ റഹ്മാൻ ചേട്ടൻ ബ്ലോക്ക് ചെയ്തിട്ട് പോയതാണ്, പിന്നീട് സിനിമയുടെ പിന്നണി പ്രവർത്തകർ ഒരുപാട് പേർ തഴയുകയും അവഗണനകൾ നേരിടുകയും ചെയ്തിരുന്നു. അന്ന് എന്റെ പക്കൽ തെളിവുകളുടെ അഭാവമുണ്ടായിരുന്നു. സത്യം എല്ലാക്കാലവും മറച്ചു വെക്കാൻ സാധിക്കുന്നതല്ല’, സത്യജിത്ത് കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News