
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ഗുരുതര ആരോപണങ്ങളുമായി ശതകോടീശ്വരൻ എലോൺ മസ്ക്. ജെഫ്രി എപ്‌സ്റ്റീൻ ലൈംഗിക ഫയൽ വിവാദ കേസിൽ ട്രംപിന്റെ പേരുണ്ടെന്ന് ആരോപിച്ചാണ് മസ്‌ക് രംഗത്തെത്തിയത്. പ്രസിഡന്റിനെ കുറ്റവിചാരണ ചെയ്യണമെന്നും പകരം വൈസ് പ്രസിഡന്റ് ജെഡി വാൻസ് വരണമെന്നും മസ്‌ക് എക്സിൽ കുറിച്ചു.
‘ഡൊണാൾഡ് ട്രംപ് എപ്സ്റ്റീൻ ഫയലുകളിൽ ഉണ്ട്. അവ പരസ്യമാക്കാത്തതിന്റെ യഥാർത്ഥ കാരണം അതാണ്. ഡിജെടി, നിങ്ങൾക്ക് ഒരു നല്ല ദിവസം ആശംസിക്കുന്നു!’ എന്നായിരുന്നു മസ്കിൻ്റെ കുറിപ്പ്. സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകം പിൻവലിക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.
ALSO READ; ഈ 12 രാജ്യക്കാർക്ക് തിങ്കളാഴ്ച മുതൽ അമേരിക്കയിലേക്ക് പ്രവേശനമില്ല; സമ്പൂർണ്ണ വിലക്കുമായി ട്രംപ്
മുൻപും ട്രംപിന്റെ താരിഫ് ബില്ലിനെതിരെ മസ്‌ക് പ്രതികരിച്ചിരുന്നു. പ്രതികരണത്തിൽ നിരാശയുണ്ടെന്ന് ട്രംപ് കുറിച്ചതിനു പിന്നാലെയാണ് മസ്‌ക് ലൈംഗിക ആരോപണവുമായി രംഗത്തെത്തിയത്. സർക്കാരിന്റെ ചെലവുകളിൽ പരിഷ്കരണങ്ങൾ നടത്തുവാനായി ആവിഷ്കരിച്ച ഡോജിന്റെ മേധാവി സ്ഥാനത്ത് നിന്ന് മസ്‌ക് രാജിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപ് – മസ്ക് വിവാദങ്ങൾക്ക് തുടക്കം കുറിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here