
നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ സഖ്യത്തില്‍ നിന്നും അമേരിക്ക പുറത്ത് കടക്കണമെന്ന് ആവശ്യപ്പെട്ട് ശതകോടീശ്വരനും ഡോജ് മേധാവിയുമായ ഇലോണ്‍ മസ്‌ക്. യൂറോപ്പിന്റെ പ്രതിരോധത്തിനെന്തിന് അമേരിക്ക പണം നല്‍കണമെന്നാണ് മസ്‌ക് ചോദിക്കുന്നത്. അതിന് അര്‍ഥമില്ലെന്നും മസ്‌ക് പറയുന്നു.
തന്റെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയായിരുന്നു മസ്‌കിന്റെ അഭിപ്രായ പ്രകടനം. ഇപ്പോള്‍ തന്നെ അമേരിക്ക നാറ്റോയില്‍ നിന്നും പുറത്ത് കടക്കണമെന്നൊരു പോസ്റ്റിനായിരുന്നു മസ്‌കിന്റെ മറുപടി. നമ്മള്‍ ഉറപ്പായും ആ തീരുമാനമെടുക്കണമെന്നായിരുന്നു മസ്‌ക് മറുപടിയായി കുറിച്ചത്.
അമേരിക്ക നാറ്റോയില്‍ നിന്ന് മാത്രമല്ല യുഎന്നില്‍ നിന്നും പുറത്ത് വരേണ്ട സമയമായി എന്ന മറ്റൊരു പോസ്റ്റിനും മസ്‌ക് മറുപടി നല്‍കിയിട്ടുണ്ട്. ഇതിന് താന്‍ അതിനെ അനുകൂലിക്കുന്നു എന്നാണ് ഇലോണ്‍ മസ്‌ക് റിപ്ലൈ നല്‍കിയത്.
2025 ഏപ്രിലില്‍ നാറ്റോ സഖ്യം 76ാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് എക്‌സിലെ ഈ പോസ്റ്റുകളും അതിന് ഉത്തരമായി മസ്‌ക് നല്‍കിയ മറുപടിയും വൈറലാവുന്നത്. നാറ്റോ സഖ്യകക്ഷികള്‍ പണം നല്‍കണമെന്നും അല്ലെങ്കില്‍ അവരെ പ്രതിരോധിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് മുമ്പ് പറഞ്ഞിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

