സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനത്ത് നിന്ന് എക്‌സിനെ മാറ്റി മസ്‌ക്

പഴയ ട്വിറ്ററിന്റെ സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനത്ത് നിന്ന് എക്‌സ് എന്ന അഭിമാന സ്തംഭത്തെ മാറ്റി ഇലോണ്‍ മസ്‌ക്. നാട്ടുകാരുടെ പരാതിയിലും പ്രാദേശിക ഭരണകൂടവുമായുള്ള തര്‍ക്കത്തിനുമൊടുവിലാണ് നടപടി.

Also Read: ആഷസ് ടെസ്റ്റ്; ഓസ്‌ട്രേലിയക്കെതിരെ ഇഗ്ലണ്ടിന് ജയം

പേരുമാറ്റത്തിനും ലോഗോ മാറ്റത്തിനുമൊപ്പം പഴയ ട്വിറ്ററും പുതിയ എക്‌സുമായ കമ്പനിയുടെ ആസ്ഥാനത്തിന് മുകളില്‍ മസ്‌ക് പ്രതിഷ്ഠിച്ചതാണ് ഈ എക്‌സ്. സാന്‍ ഫ്രാന്‍സിസ്‌കോ ബില്‍ഡിംഗ് ഇന്‍സ്പെക്ഷന്‍ വകുപ്പിന്റെ അനുമതിയില്ലാതെ വെച്ച ഈ സ്തംഭത്തിനെതിരെ 24 പരാതികളും പ്രാദേശിക ഭരണാധികാരികള്‍ക്ക് ലഭിച്ചിരുന്നു. സ്തംഭത്തിന്റെ ഘടന തീര്‍ക്കുന്ന ഭീഷണിയും കണ്ണ് തുളയ്ക്കുന്ന വെളിച്ചവുമായിരുന്നു നാട്ടുകാരുടെ പ്രശ്‌നം. ദിവസങ്ങളായി നീണ്ടുനിന്ന തര്‍ക്കത്തിനൊടുവില്‍ സ്വയം എക്‌സ് എടുത്തുമാറ്റുകയാണ് മസ്‌ക്. അധികൃതര്‍ കെട്ടിടത്തിനുള്ളില്‍ കയറി പരിശോധിക്കാനും തയ്യാറെടുക്കുകയായിരുന്നു.

Also Read: നൗഷാദ് തിരോധാന കേസ്; പൊലീസ് നടപടികളിൽ വകുപ്പുതല അന്വേഷണത്തിന് നിർദ്ദേശം

ട്വിറ്റര്‍ എന്ന പേര് ആസ്ഥാനത്തിന് മുമ്പില്‍ നിന്ന് മാറ്റുന്ന കാര്യവും നിര്‍ത്തിവെച്ചിരിക്കുകയാണ് കമ്പനി. ട്വിറ്റര്‍ എന്ന് ചെരിച്ച് എഴുതിവെച്ചത് മാറ്റാനും കമ്പനിക്ക് അനുവാദം ലഭിച്ചിട്ടില്ല എന്നതിനാലാണിത്. പകുതി എടുത്തുമാറ്റി കഴിഞ്ഞത് കൊണ്ട് ട്വിറ്ററിന്റെ ഏഴ് ഇംഗ്ലീഷ് അക്ഷരങ്ങളില്‍ അവസാന രണ്ടക്ഷരങ്ങളായ ഇയും ആറും ഭംഗിക്കുറവായി ബാക്കി നില്‍ക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News