ഗോൾഡ് ടിക്ക് നിലനിർത്തണമെങ്കിൽ പരസ്യം നൽകണം; പുതിയ നിർദേശവുമായി മസ്‌ക്

പേരും ലോഗോയും മാറിയെങ്കിലും ട്വിറ്റർ ഇപ്പോഴും പ്രതിസന്ധിയിൽ തന്നെയാണ്. ട്വിറ്റർ(എക്സ്) പരസ്യ വരുമാനം കുറഞ്ഞ് പ്രതിസന്ധിയിലായതോടെയാണ് പുതിയ മാർഗവുമായി ഉടമ ഇലോൺ മാസ്ക് രംഗത്ത് എത്തിയിരിക്കുന്നത്. പ്രമുഖ ബ്രാൻഡുകൾക്ക് ഉള്ള ഗോൾഡ് ടിക്ക് നിലനിർത്തണമെങ്കിൽ അവർ ട്വിറ്ററിൽ പ്രതിമാസം 1000 ഡോളർ എങ്കിലും പരസ്യം നൽകാൻ ചെലവിടണമെന്നാണ് മസ്കിന്റെ പുതിയ ആവശ്യം. ഔദ്യോഗിക ബിസിനസ് അക്കൗണ്ടുകൾക്കാണ് ട്വിറ്ററിൽ ഗോൾഡ് ടിക്ക് ഉള്ളത്.

ALSO READ: ഒടുവില്‍ ഫെയ്‌സ്ബുക്കില്‍ ഞാന്‍ അവള്‍ക്ക് മെസ്സേജ് അയച്ചു; അമാലുമായുള്ള പ്രണയകഥ തുറന്നുപറഞ്ഞ് ദുല്‍ഖര്‍

ഓഗസ്റ്റ് 7 മുതൽ ട്വിറ്ററിൽ നിശ്ചിത തുകയ്ക്ക് പരസ്യം നൽകാത്തവരുടെ ഗോൾഡ് ടിക്ക് എടുത്തു മാറ്റും എന്ന് മസ്‌ക് പറഞ്ഞു. 30 ദിവസത്തിനിടെ ആയിരം ഡോളർ അല്ലെങ്കിൽ കഴിഞ്ഞ 180 ദിവസത്തിനിടെ 6000 ഡോളർ ട്വിറ്ററിൽ പരസ്യം നൽകാൻ ചെലവിടാത്ത കമ്പനികൾക്കാണ് മസ്കിന്റെ ഗോൾഡ് ടിക്ക് ഭീഷണിയുള്ളത്.

Also read: പിറന്നാളിന്റെ നിറവില്‍ ദുല്‍ഖര്‍; ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

അതേസമയം ,നീലക്കിളിയെ മാറ്റി 24 മണിക്കൂറിനകം ട്വിറ്റർ ലോഗോയിൽ രണ്ടുതവണ മസ്ക്‌ മാറ്റം വരുത്തിയിരുന്നു. നീലക്കിളിക്കു പകരം കൊണ്ടുവന്ന ‘എക്സ്‌’ ലോഗോയുടെ വശങ്ങൾക്ക്‌ കട്ടികൂട്ടുകയാണ്‌ ആദ്യം ചെയ്തത്‌. ഉടൻതന്നെ മാറ്റം റദ്ദാക്കി, പഴയ ‘എക്സ്‌’ ലോഗോയിലേക്ക്‌ മാറുകയും ചെയ്തു. പുതിയ പരിഷ്കരണം തനിക്ക്‌ ഇഷ്ടമായില്ലെന്നും മസ്ക്‌ ട്വീറ്റ്‌ ചെയ്തു. പരീക്ഷണങ്ങൾ തുടരുമെന്നും മസ്‌ക് അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News