
അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായുള്ള ബന്ധം വഷളായതിന് പിന്നാലെ ലോക സമ്പന്നനായ മസ്‌ക് വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. മസ്‌ക് പണം മുടക്കി ചെയ്യുന്ന പല കാര്യങ്ങളും മണ്ടത്തരമാണോ എന്നുവരെ നമുക്ക് തോന്നാം. ചില തിരിച്ചടികള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടാവുമ്പോഴൊക്കെ മാധ്യമങ്ങള്‍ അത് വാര്‍ത്തയാക്കാറുമുണ്ട്. ഇപ്പോള്‍ തന്റെ ലളിതമായ ജീവിത ശൈലിയുടെ പേരിലാണ് മസ്‌ക് വാര്‍ത്തകളില്‍ നിറയുന്നത്.
ALSO READ: ചോർന്നൊലിച്ച് ദില്ലിയിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസ്; വീഡിയോ വൈറലായതോടെ പ്രതികരിച്ച് റെയിൽവേ
ഇന്ത്യന്‍ രൂപയുടെ കണക്കില്‍ പറഞ്ഞാല്‍, നിലവില്‍ 33.94 ലക്ഷം കോടിയാണ് മസ്‌കിന്റെ ആസ്തി. എന്നാല്‍ ആഢംബര വീടുകളോ വില കൂടിയ ഭക്ഷണമോ വാഹനങ്ങളോ ഒന്നും മസ്‌കിന് താല്‍പര്യമുള്ളവയല്ലത്രേ. അഞ്ച് വര്‍ഷം മുമ്പുള്ള അദ്ദേഹത്തിന്റെ ട്വീറ്റില്‍ തന്റെ പക്കലുള്ള ഭൗതിക വസ്തുവകകള്‍ വില്‍ക്കുകയാണെന്നും സ്വന്തമായി ഇനിയൊരു വീടുപോലും വാങ്ങില്ലെന്നായിരുന്നു ഉണ്ടായിരുന്നത്. എന്തുവാങ്ങിക്കാന്‍ കഴിവുള്ള തനിക്ക് ആഢംബര ഭ്രമമില്ലെന്നാണ് അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളത്. ഏഴോളം വീടുകള്‍ 2020ല്‍ അദ്ദേഹം വിറ്റിരുന്നു. സത്യത്തില്‍ സുഹൃത്തുക്കളുടെ വീട്ടിലാണ് അന്തിയുറങ്ങുന്നതെന്ന് പോലും അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്.
ആദ്യ സ്റ്റാര്‍ട്ട് അപ്പ് കാലത്ത് ഫാസ്റ്റ്ഫുഡ് മാത്രം കഴിച്ച് ജീവിച്ച താന്‍ പതിനേഴാം വയസില്‍ ഒരു ഡോളര്‍ വിലയുള്ള ഭക്ഷണം കഴിച്ച് ജീവിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. തുളവീണ ബെഡില്‍ പോലും കഴിഞ്ഞിരുന്ന മസ്‌കിനെ കുറിച്ച് മുന്‍ പങ്കാളിയും തുറന്നു പറഞ്ഞിട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here