അയോദ്ധ്യ വിഷയത്തിലെ കോൺഗ്രസ് നിലപാട്; കടുത്ത അതൃപ്തിയുമായി മുസ്‌ലിം ലീഗ്

അയോധ്യയിലെ രാമക്ഷേത്രോദ്ഘാടനവുമായി ബന്ധപ്പെട്ട കോൺഗ്രസ് നിലപാടിൽ മുസ്ലിം ലീഗിന് കടുത്ത അതൃപ്തി. ബിജെപിയുടെ അജണ്ടയിൽ വീഴരുതെന്ന് കോൺഗ്രസിനോട് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.

Also Read; ‘ചന്ദ്രിക’ പറയാതിരുന്നപ്പോൾ ആ ദൗത്യം’സുപ്രഭാതം’ നിർവ്വഹിച്ചു, ലീഗിൻ്റെ മൗനം കോൺഗ്രസ്സിനെ കാവിയോടടുപ്പിച്ചു; കെ ടി ജലീൽ

രാമ ക്ഷേത്രവുമായി ബന്ധപ്പെട്ട കോൺഗ്രസ് നിലപാട് ഒരിക്കൽകൂടി മുസ്ലിം ലീഗിനെ കുഴക്കുകയാണ്. അയോധ്യയിൽ രാഷ്ട്രീയം കാണേണ്ടെന്ന ശശി തരൂർ ഉൾപ്പെടെയുള്ള കേരളത്തിലെ നേതാക്കളുടെ പരാമർശം മുസ്ലിം ലീഗിനെ ഞെട്ടിച്ചു. രാമക്ഷേത്ര വിഷയം തീർത്തും രാഷ്ട്രീയമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎം എസലാം പറഞ്ഞു. ക്ഷണിച്ചെങ്കിലും തീരുമാനം വേണം. സിപിഐഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് പിഎംഎ സലാമിന്റെ പരാമർശം.

Also Read; രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു

ബിജെപിയുടെ അജണ്ടയിൽ വീഴരുതെന്നും കോൺഗ്രസിനെ മുസ്ലിം ലീഗ് മുന്നറിയിപ്പ് നൽകുന്നു. കോൺഗ്രസിനെതിരേ സമസ്ത നിലപാടെടുത്തതിന് പിന്നാലെയാണ് മുസ്ലിം ലീഗിന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News