ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ മുസ്‍ലീം ലീഗ് സ്വാഗതം ചെയ്തു; റിപ്പോർട്ടിന്റെ പകർപ്പ് കൈരളി ന്യൂസിന്

muslim league

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ മുസ്‍ലീം ലീഗ് സ്വാഗതം ചെയ്തതിന്റെ റിപ്പോർട്ടിന്റെ പകർപ്പ് കൈരളി ന്യൂസിന്. സഭയുടെ മേശപ്പുറത്തു വെച്ച റിപ്പോർട്ടിന്റെ പകർപ്പാണ് കൈരളി ന്യൂസിന് ലഭിച്ചത്. 2015 ലെ പാർലമെന്റ് സ്റ്റാൻഡിങ് കമ്മറ്റിക്ക് മുന്നിലാണ് മുസ്‌ലിം ലീഗ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ അനുകൂലിച്ചത്. സമയവും, അധ്വാനവും ഉൾപ്പെടെ ലാഭിക്കാൻ കഴിയും എന്നായിരുന്നു ലീഗ് നിലപാട്.

ALSO READ: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; കേന്ദ്രസർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ വിമർശനം ശക്തം

ഇ എം എസ് നാച്ചിയപ്പൻ അധ്യക്ഷനായ സ്റ്റാൻഡിങ് കമ്മറ്റിക്ക് മുമ്പാകെ ആണ് ലീഗ് നിലപാട് പറഞ്ഞത്.
റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത് മുസ്‌ലീം ലീഗ് പിന്തുണച്ചു എന്നാണ്. രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമതിക്ക് മുന്നിലും മുസ്‌ലീം ലീഗും, ആർ എസ് പിയും അഭിപ്രായം പറയാൻ തയ്യാറായിരുന്നില്ല. ഇതും കഴിഞ്ഞ ദിവസം കൈരളി ന്യൂസ്‌ പുറത്തു വിടുകയും എൻ കെ പ്രേമചന്ദ്രൻ ഉൾപ്പെടെ ശരി വെക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
bhima-jewel
milkimist

Latest News