മന്ത്രി വീണാ ജോർജിനെതിരെയുള്ള അധിക്ഷേപ പരാമർശം: കെഎം ഷാജിയെ തള്ളി മുസ്ലിം ലീഗ്

മന്ത്രി വീണാ ജോർജിനെതിരെയുള്ള അധിക്ഷേപ പരാമർശം: കെഎം ഷാജിയെ തള്ളി മുസ്ലിം ലീഗ്. മുസ്ലിം ലീഗിൻ്റെ നിലപാടല്ല പ്രസംഗത്തിലേതെന്ന് പിഎം എ സലാം പറഞ്ഞു. പൊതു പരിപാടിയിൽ പ്രസംഗ ഭാഷയിൽ സംസാരിച്ചത് പാർട്ടി നിലപാടായി കാണാനാവില്ലെന്നും, എന്തുകൊണ്ട് ഇത് ഉണ്ടായി എന്ന് പരിശോധിക്കുമെന്നും പി എ സലാം പറഞ്ഞു.

ALSO READ: കടത്താനാകാതെ റെയിൽവേ സ്റ്റേഷനിൽ സൂക്ഷിച്ചു; മൂന്നുലക്ഷം രൂപയുടെ കഞ്ചാവ് പിടികൂടി എക്സൈസ്

അതേസമയം, കെ എം ഷാജിയുടെ സ്ത്രീവിരുദ്ധ പരാമർശത്തിന് മറുപടിയില്ലെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. അതിനോടൊന്നും പ്രതികരിക്കേണ്ട കാര്യമില്ലെന്നും, നല്ല ജോലിത്തിരക്കിലാണ് അതിനിടയിൽ ഇതിനൊന്നും മറുപടിയില്ലെന്നും നിപ അവലോകന യോഗത്തിൽ മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News