പാർലമെന്റിലെ വനിതാ സംവരണം; തലവേദനയാകുമെന്ന വിലയിരുത്തലിൽ മുസ്‌ലിം ലീഗ്

ലോക്സഭയിലും രാജ്യ സഭയിലും 33 ശതമാനം സീറ്റുകൾ വനിതകൾക്ക് സംവരണം ചെയ്യുന്ന ബില്ല് തലവേദനയാകുമെന്ന വിലയിരുത്തലിൽ മുസ്ലിം ലീഗ്. 75 വർഷം പൂർത്തിയായ പാർട്ടിയ്ക്ക് ഇതുവരെ വനിതാ എംപിയോ എംഎൽഎയോ ഉണ്ടായിട്ടില്ല. ലീഗിന്റെ വോട്ടുബാങ്കായ സമസ്തയുടെ എതിരഭിപ്രായമാണ് പ്രധാന തടസ്സം.

Also Read; വിദ്യാർത്ഥിയെ അധ്യാപിക തല്ലിച്ച സംഭവം; മതത്തിന്‍റെ പേരിലാണ് മര്‍ദ്ദിച്ചതെന്ന പരാമര്‍ശം എഫ്ഐആറില്‍ ഒ‍ഴിവാക്കിയതിനെതിരെ സുപ്രീംകോടതി

ലോക് സഭയിലും കേരള നിയമസഭയിലും എക്കാലത്തും പ്രതിനിധികളുള്ള മുസ്ലിം ലീഗിന് ഇതുവരെ വനിതാ പ്രതിനിധികളുണ്ടായിട്ടില്ല. വനിതകൾക്ക് സ്ഥാനാർത്ഥിത്വം നൽകുന്നതും അപൂർവങ്ങളിൽ അപൂർവം. 1996-ൽ കോഴിക്കോട്ടു നിന്ന് ഖമറുന്നിസ അൻവറാണ് ആദ്യമായി മത്സരിച്ചത്. പിന്നീട് ഇരുപത്തിയഞ്ചു വർഷം കഴിഞ്ഞ്, 2021-ൽ സിറ്റിങ് സീറ്റായ കോഴിക്കോട് സൗത്തിൽ അഡ്വ. നൂർബിന റഷീദ് മത്സരിച്ചു. മുക്കാൽ നൂറ്റാണ്ടുകാലത്തെ പാർട്ടിയുടെ ചരിത്രത്തിലെ രണ്ടേ രണ്ടു സ്ഥാനാർത്ഥികൾ. രണ്ടു പേരെയും ജയിപ്പിയ്ക്കാനുമായില്ല.

Also Read; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അപൂർവ്വനിമിഷം പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്

സ്ത്രീകൾ പൊതു രംഗത്തേക്ക് വരുന്നതിലുള്ള സുന്നികളുടെ എതിർപ്പാണ് തോൽവിയുടെ ഒരേ ഒരു കാരണം. സംവരണം പാർട്ടി തീരുമാനമല്ലാത്തതിനാൽ നടപ്പാക്കാനാവുമെന്ന് കണക്കുകൂട്ടുന്നവരുമുണ്ട്. 50 ശതമാനം സംവരണം വന്ന തദ്ദേശ പ്രതിനിധികളിൽ കൂടുതൽ പേരും സ്ത്രീകളാണ് ഇപ്പോഴുള്ളത്. ഇത്തവണത്തെ മെംബർഷിപ്പ് കാമ്പയിനിന്റെ കണക്കുകളിൽ അംഗങ്ങളുടെ എണ്ണത്തിലും സ്ത്രീകളാണ് മുന്നിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News