
മങ്കടയിൽ യുഡിഎഫിനെ ഞെട്ടിച്ച് മുസ്ലിം ലീഗ് വിമതൻ. യുഡിഎഫ് സ്ഥാനാർത്ഥി മഞ്ഞളാംകുഴി അലിക്കെതിരേ മുസ്ലിം ലീഗ് മുൻ മണ്ഡലം പ്രസിഡൻ്റ് കുന്നത്ത് മുഹമ്മദാണ് പത്രിക നൽകിയത്. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാരാണ് മുഹമ്മദിന് കെട്ടിവെക്കാനുള്ള തുക നൽകിയത്.
പെരിന്തൽമണ്ണ ഏറനാട് താലൂക്കിൽ മുസ്ലിംലീഗിനെ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച കുന്നത്ത് കുടുംബാംഗമാണ് മുഹമ്മദ്. എംഎസ്എഫിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്. മഞ്ഞളാംകുഴി അലിയെ വീണ്ടും സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് ആണ് മത്സരം. എല്ലാവരുടെയും പിന്തുണ സ്വീകരിക്കുമെന്നും കുന്നത്തു മുഹമ്മദ് പറഞ്ഞു.
Also read: കേരളത്തിന്റെ ‘വാൾട്ടർ സ്കോട്ട്’: ചരിത്രത്തെ സിരകളിൽ പടർത്തിയ സി വി രാമൻ പിള്ള
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഇ കെ വിഭാഗം ജനറൽ സെക്രട്ടറി പ്രൊഫസർ കെ ആലിക്കുട്ടി മുസ്ലിയാരാണ് കെട്ടിവയ്ക്കാനുള്ള പണം നൽകിയത്. മണ്ഡലം പ്രസിഡണ്ട് സ്ഥാനത്തുനിന്ന് കഴിഞ്ഞ ദിവസമാണ് കുന്നത്തു മുഹമ്മദിനെ നീക്കിയത്. മുസ്ലിം ലീഗിൽ നിന്ന് മറ്റാരെയും കിട്ടാത്തത് കൊണ്ടാണ് മുഹമ്മദിനെ എടുത്തതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജില്ലയിലെ എൽഡിഎഫ് സ്ഥാനാർത്ഥികൾ കെ ടി ജലീൽ, കെടി മുജീബ്, പി മുഹമ്മദ് ഹനീഫ തുടങ്ങിയവരും യുഡിഎഫ് സ്ഥാനാർത്ഥികൾ പി കെ കുഞ്ഞാലിക്കുട്ടി, വി എസ് ജോയ്, പിഎംഎ സമീർ, തുടങ്ങിയവരും പത്രിക സമർപ്പിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

