സിവിൽ കോഡ്: മുസ്‌ലിം ലീഗിന്റെ പിന്മാറ്റം ബി.ജെ.പിയെ ഭയന്ന് – ഐ.എൻ.എൽ

ഏകീകൃത സിവിൽകോഡ് വിഷയത്തിൽ സെമിനാറോ സിമ്പോസിയങ്ങളോ കൊണ്ട് കാര്യമില്ലെന്ന മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന ബി.ജെ.പിയെ എതിർക്കേണ്ട നിർണായക ഘട്ടങ്ങളിൽ ഒഴികഴിവ് പറഞ്ഞ് ഒളിച്ചോടറുള്ള പഴയ തന്ത്രത്തിന്റെ ഭാഗമാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.
സിവിൽ കോഡ് ചർച്ചയായപ്പോൾ തന്നെ ധൃതിപിടിച്ച് മുസ്‌ലിം സംഘടനകളെ വിളിച്ചുകൂട്ടിയ ലീഗ് നേതൃത്വം പാർട്ടിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അറിയിച്ചതാണ്. ദേശീയ തലത്തിൽ ഇതുവരെ ഈ വിഷയത്തിൽ വ്യക്തമായ നയം സ്വീകരിക്കാത്ത കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന ബഹുസ്വരതാ സദസ്സിൽ പങ്കാളികളാവാനും തീരുമാനിച്ചിട്ടുണ്ട്. എന്നിട്ടും മോദി സർക്കാരിനെതിരായ നീക്കങ്ങളിൽനിന്ന് തന്ത്രപൂർവം പിൻവലിയാനുള്ള പ്രഖ്യാപനത്തിന്റെ പിന്നിൽ ഒന്നുകിൽ ബി.ജെ.പിയുമായി തുടരുന്ന അന്തർധാര, അല്ലെങ്കിൽ ഇ.ഡി മലപ്പുറേത്തക്ക് പറന്നുവരുമെന്ന ഭയം. ഫാഷിസ്റ്റ് സർക്കാർ, മതേതരത്വത്തിന്റെ കടക്ക് കത്തിവെക്കുകയും ബഹുസ്വരതയെ ഉന്മൂലനം ചെയ്യാൻ ആസൂത്രിത നീക്കങ്ങൾ നടത്തുകയും ചെയ്യുമ്പോൾ ആശയസമരത്തിനു പോലും തയാറല്ല എന്നത് അണികളെ ഞെട്ടിച്ചിട്ടുണ്ട്.

also read; പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ബാബറി മസ്ജിദ് വിഷയത്തിൽ കൈകൊണ്ട ന്യൂനപക്ഷ വഞ്ചനയുടെ അതേ പാതയിലൂടെയാണ് പാർട്ടി ഇപ്പോഴും മുന്നോട്ട്‌ പോകുന്നത്. സംഘ്പരിവാർ ഉയർത്തുന്ന വർഗീയ ഫാഷിസത്തെ എതിർക്കാനെന്ന പേരിൽ പാർലമെൻറിൽ പോയി മോദിയുടെ മുന്നിൽ തലകുനിച്ച്, നാണം കെട്ട് തിരിച്ചുവന്ന കുഞ്ഞാലിക്കുട്ടി നടത്തുന്ന പിത്തലാട്ടങ്ങൾ ജനങ്ങൾക്ക് മനസ്സിലാവുന്നുണ്ടെന്ന് കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.

also read;‘നടന്നത് തീവ്രവാദ പ്രവർത്തനം, മതേതര സൗഹാർദ്ദത്തിന് പോറൽ ഏൽപ്പിച്ചു’; ശക്തമായ നിരീക്ഷണവുമായി എൻഐഎ കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News