
അഞ്ച് മന്ത്രിസ്ഥാനങ്ങള്‍ ഉറപ്പിച്ച് മുസ്ലിം ലീഗ്. മന്ത്രിസ്ഥാനത്തേക്കുള്ളവരെ തീരുമാനിച്ചു. ചരിത്രത്തിൽ ഏറ്റവും ഭൂരിപക്ഷം ലഭിച്ച പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീർ, കെ എം ഷാജി, എൻ ഷംസുദ്ദീൻ, വി ഇ അബ്ദുൾ ഗഫൂർ എന്നിവർ മന്ത്രിമാരാകും. മന്ത്രിമാരുടെ പേരുകൾ സാദിഖലി തങ്ങളുടെ ദൂതൻ വഴി മുഖ്യമന്ത്രിയ്ക്ക് കൈമാറിയെന്ന് എം കെ മുനീർ പറഞ്ഞു.
അതേസമയം, ചരിത്രത്തിലാദ്യമായി മലപ്പുറം ജില്ലയിൽ നിന്ന് മൂന്ന് മന്ത്രിമാരാണുള്ളത്. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, കെ.എം. ഷാജി എന്നിവരാണ് മലപ്പുറത്തുനിന്നുള്ള പ്രതിനിധികളായി പരിഗണിക്കപ്പെട്ടത്.
മന്ത്രിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടുണ്ടെങ്കിലും യുഡിഎഫ് യോഗത്തിന് ശേഷം മാത്രമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുകയുള്ളൂ എന്ന് സാദിഖലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും അറിയിച്ചു. സത്യപ്രതിജ്ഞാ സമയത്ത് വകുപ്പുകളുടെ കാര്യത്തിൽ നിർബന്ധബുദ്ധിയില്ലെന്നും അത് പിന്നീട് തീരുമാനിക്കാവുന്നതാണെന്നും ലീഗ് നേതൃത്വം പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

