നെഞ്ചിനുള്ളിൽ ലീഗാണ്, കണ്ണിൻ മുൻപിൽ കൊടിയാണ്, പുറത്തെടുത്താൽ അടിയാണ് ഫാത്തിമാ; കൊടി വിവാദത്തിൽ കട്ടക്ക് ട്രോളുമായി സോഷ്യൽ മീഡിയ

കൊടി വിവാദത്തിൽ ലീഗിനെ ട്രോളി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ. യുഡിഎഫിന്റെ പ്രചരണങ്ങളിൽ കൊടി വിലക്കിയതാണ് ട്രോളുകൾക്ക് കാരണമായത്. രാഹുൽ ഗാന്ധി പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ ഉൾപ്പെടെ ലീഗിന്റെ കൊടികൾ വിലക്കുകയും കൊടിയുമായി വന്നവരെ കോൺഗ്രസ് പ്രവർത്തകർ മർദിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സംഭവത്തിൽ ട്രോളുകൾ സജീവമായത്.

ALSO READ: എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ വെളിപ്പെടുത്തലുമായി സുപ്രീംകോടതി അഭിഭാഷക; സത്യവാങ്മൂലത്തിലെ തെറ്റ് ഇതാദ്യമല്ല

‘നെഞ്ചിനുള്ളിൽ ലീഗാണ്, കണ്ണിൻ മുൻപിൽ കൊടിയാണ്, പുറത്തെടുത്താൽ അടിയാണ് ഫാത്തിമാ’, എന്ന പാട്ടും ലീഗിന്റെ കൊടി കയ്യിൽ വെച്ച പ്രവർത്തകരുമായി ട്രോളുകൾ പുറത്തുവന്നിരുന്നു. അതുപോലെ തന്നെ പ്രചാരണത്തിന് കൊടിയുമായി വന്ന ലീഗുകാരൻ എടപ്പാൾ ഓട്ടം പോലെ മറ്റൊരു മാരത്തോൺ നടത്തിയെന്നും, സോഷ്യൽ മീഡിയ ട്രോളുകൾ പങ്കുവെക്കുന്നു.

ALSO READ: ‘കൈരളി ഒന്നും ചോദിക്കരുത്…’; ധാര്‍ഷ്‌ട്യത്തോടെ രാജീവ് ചന്ദ്രശേഖര്‍, പ്രതികരണം റിപ്പോര്‍ട്ടര്‍ ചോദ്യമുയര്‍ത്തുന്നതിന് മുന്‍പ്

അതേസമയം, കൊടികൾ ഒഴിവാക്കിയ സംഭവം വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. കോൺഗ്രസിനെ താങ്ങി നിർത്തുന്ന ലീഗിനെ തന്നെ കോൺഗ്രസ് തഴയുന്നതിൽ അണികളിൽ നിന്ന് വലിയ വിയോജിപ്പ് പുറത്തു വരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News