യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം, പ്രായപൂർത്തിയാവാത്ത ഒരാളടക്കം മൂന്ന് പേർ കൂടി അറസ്റ്റിൽ

യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പ്രായപൂർത്തിയാവാത്ത ഒരാളടക്കം മൂന്ന് പേർ കൂടി അറസ്റ്റിൽ. കാഞ്ഞങ്ങാട് സ്വദേശികളായ യൂത്ത് ലീഗ് പ്രവർത്തകരാണ് പിടിയിലായത്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണത്തിനെതിരെ നടപടി കർശനമാക്കി പൊലീസ്.

ALSO READ:  ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്; പ്രതികളായ മുസ്ലീം ലീഗ് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടാന്‍ ക്രൈംബ്രാഞ്ച്

മുസ്ലീം യൂത്ത് ലീഗിന്‍റെ പരിപാടിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ കാഞ്ഞങ്ങാട് തെക്കേപ്പുറത്തെ നൗഷാദ് പി. എം, ആറങ്ങാടിയിലെ സമീർ, ആവിയിലെ 17 വയസുകാരൻ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം മുദ്രാവാക്യം വിളിച്ചു കൊടുത്തയാളുൾപ്പെടെ 5 പേർ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പരാമർശങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന പറഞ്ഞു.

ALSO READ: രാജ്യത്ത് 10 ലക്ഷത്തോളം തസ്തികകള്‍ കേന്ദ്രം എന്നന്നേക്കുമായി റദ്ദാക്കുന്നു, യുവാക്കള്‍ക്ക് തിരിച്ചടി

സമൂഹ മാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചരണം നടത്തിയാൽ ഗ്രൂപ്പ് അഡ്മിന്‍മാരെയും പ്രതിയാക്കും. നിലവിൽ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News