
കേരളത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് അനിശ്ചിതമായി നീളുന്നതിൽ മുസ്ലീംലീഗിന് അതൃപ്തി. കോൺഗ്രസിലെ തർക്കങ്ങൾ തിരഞ്ഞെടുപ്പ് വിജയത്തിൻ്റെ ശോഭ കെടുത്തിയെന്നും പ്രവർത്തകർ നിരാശയിലെന്നും മുസ്ലിം ലിഗ് മലപ്പുറം ജില്ലാ കമ്മിറ്റിയിൽ വിമർശനം
തെരഞ്ഞെടുപ്പു ഫലം വന്ന് ഒരാഴ്ചയായിട്ടും കോൺഗ്രസിൽ നിന്നുള്ള മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയില്ല. ഇത് തെരഞ്ഞെടുപ്പ് വിജയത്തിൻറെ നിറം കെടുത്തിയെന്നും പ്രവർത്തകരെല്ലാം നിരാശയിലെന്നുമാണ് വിമർശനം ഉയർന്നത്. ജനങ്ങളാണ് വിജയം നൽകിയത്. അവർക്കെല്ലാം അതൃപ്ത്തിയുണ്ടെന്നും പരാതിയുയർന്നു.
Also Read: 10 വർഷം, 3.15 ലക്ഷം നിയമനങ്ങൾ! രാജ്യത്തെ പി എസ് സി നിയമനങ്ങളിൽ പകുതിയിലേറെയും കേരളത്തിൽ
വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് പരസ്യമായി രംഗത്തെത്തിയിരുന്നു. നേതാക്കൾ എഐസിസി പ്രതിനിധികളെയും കണ്ടു. ഘടകകക്ഷികളുടെ തീരുമാനം എന്ന നിലയിലും വിഡി സതീശനായി മുസ്ലിം ലീഗ് ഇടപെട്ടിരുന്നു. പക്ഷേ ഇതുവരെ ഫലമൊന്നുമുണ്ടായില്ല. ഇതാണ് മുസ്ലിം ലീഗിന് കടുത്ത അതൃപ്‌തിയുണ്ടാക്കുന്നത്. മുഖ്യമന്ത്രി തീരുമാനമായതിനു ശേഷം വകുപ്പുകളെ കുറിച്ചും മന്ത്രിമാരുടെ എണ്ണത്തിലും ചർച്ചകളിലേക്ക് കടക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

