
മുവാറ്റുപുഴയുടെ നിയുക്ത എംഎൽഎ മാത്യു കുഴൽനാടനെതിരെ ഫേസ്ബുക്ക് പോസ്റ്റ്. മുസ്ലിം ലീഗ് സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം ഇ എ എം അമീൻ ആണ് പോസ്റ്റിട്ടത്. ലീഗിനോട് അഭിപ്രായം പറയാണ്ടാന്ന് പറയാൻ നീ ആളായിട്ടില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
മുവാറ്റുപുഴയിലെ ലീഗ് പ്രവർത്തകർ വിചാരിച്ചാൽ കുഴൽനാടൻ നിയമസഭ കാണില്ലെന്നും പോസ്റ്റിൽ പറഞ്ഞു. മുഖ്യമന്ത്രി ആരാണെന്നതിൽ അഭിപ്രായം പറയാൻ മുസ്ലിം ലീഗ് ആയിട്ടില്ലെന്ന മാത്യു കുഴൽനാടൻ്റെ പരാമർശത്തിലാണ് ഇപ്പോള്‍ വിമർശനങ്ങളുയരുന്നത്.
ALSO READ: മുഖ്യമന്ത്രിപ്പോര് അതിരൂക്ഷം; കെ സി വേണുഗോപാലിൻ്റെ ഫ്ലെക്സിൽ കരിഓയിൽ പ്രയോഗം
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
എല്ലാ ബഹുമാനവും സ്നേഹവും നിലനിർത്തി പറയട്ടെ. ലീഗ് അഭിപ്രായം പറഞ്ഞത് കോൺഗ്രസ്സിന്റെ അടുക്കള കാര്യത്തിലല്ലല്ലോ. നാടിന്റെ മുഖ്യമന്ത്രി ആരാവണമെന്നതിലാ. ആ അഭിപ്രായം പറയേണ്ടെന്ന് പറയാൻ നീ ആളായിട്ടില്ല. ഞങ്ങൾക്ക് പക്വമതികളായ, ധീഷണശാലികളായ, തന്റേടമുള്ള നല്ല ഉശിരൻ നേതാക്കളുണ്ട്. നീ അത് മറക്കണ്ട. മൂവാറ്റുപുഴയിലെ ലീഗ് പ്രവർത്തകർ വിചാരിച്ചാൽ നീ നിയമസഭ കാണില്ലെടാ. വന്ന വഴി മറക്കല്ലേ മോനെ. ലീഗിനെ ചൊറിയാൻ വരാതെ നീ നിന്റെ പണി നോക്ക്.
ഒരുപാട് കളിച്ചാൽ കുഴലന്റെ പല കഥകളും പറയേണ്ടി വരും. ലീഗിനെയും അതിന്റെ നേതാക്കളെയും കേരള ജനതയ്ക്ക് നന്നായി അറിയാം. വെറും അഞ്ചാണ്ട് എം എൽ എ ആയപ്പോൾ ഇത്ര അഹങ്കാരം വന്നെങ്കിൽ. അഞ്ച് പതിറ്റാണ്ടിലധികം ജനപ്രതിനിധികളായവരും അതിലേറെ കാലത്തെ രാഷ്ട്രീയ പാരമ്പര്യവും ഉള്ളവരാണ് ലീഗിന്റെ നേതാക്കൾ. കണ്ട് പഠിച്ചോ…. ഓർത്ത് വച്ചോ…

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

