
മലപ്പുറം തവനൂരിൽ മുസ്ലിംലീഗ് നേതാവിൻ്റെ പ്രസംഗം വിവാദത്തിൽ. തവനൂരിലെ വട്ടംകുളം തെരഞ്ഞെടുപ്പ് കൺവൻഷനിൽ ആണ് സിപി ബാവ ഹാജി വിവാദ പ്രസംഗം നടത്തിയത്. തവനൂരിലെ യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശ യാത്രയായിരുന്നു മുസ്ലിംലീഗ് നേതാവ് നൽകിയ ഓഫർ.
പതിനഞ്ച് ദിവസത്തെ ഗൾഫ് യാത്രയാണ് സിപി ബാവ ഹാജി ഓഫർ നൽകിയത്. ഓഫർ യുഡിഎഫ് മണ്ഡലം കമ്മിറ്റിക്കും ബൂത്ത് കമ്മിറ്റിക്കുമാണ് നൽകിയത്. വിഎസ് ജോയ്ക്ക് ഏറ്റവും കൂടുതൽ ലീഡ് നൽകുന്ന കമ്മിറ്റിക്കാണ് സമ്മാനം. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ നടപടിയെടുക്കാൻ ജില്ലാ കളക്‌ടർ നിർദേശം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചട്ടലംഘനം ഉണ്ടോ എന്ന് പരിശോധിക്കാൻ എസ് പി യോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
Also read: യു പ്രതിഭയെ അധിക്ഷേപിച്ച സംഭവം; അടിയന്തര നടപടിയെടുക്കാൻ നിർദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
തവനൂരിൽ സ്ഥാനാർഥിയാകാൻ പരിഗണിക്കപ്പെട്ട ആളായിരുന്നു സിപി ബാവ ഹാജി. തവനൂരിലെ വട്ടംകുളം തെരഞ്ഞെടുപ്പ് കൺവൻഷനിൽ ആണ് സിപി ബാവ ഹാജി പ്രഖ്യാപനം നടത്തിയത്. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റാണ് സിപി ബാവ ഹാജി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

