വഖഫ് ഭൂമി തട്ടിയെടുക്കാനുള്ള മുസ്ലീം ലീ​ഗ് ശ്രമം; അഭിഭാഷകനെ പഴിചാരി രക്ഷപ്പെടാൻ ശ്രമിച്ച് ലീഗ് നേതൃത്വം

muslim league kozhikode

തളിപ്പറമ്പ് വഖഫ് വിവാദത്തിൽ നിന്നും തടിയൂരാൻ അഭിഭാഷകനെ പഴി ചാരി മുസ്ലീ ലീഗ് നേതൃത്വം. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ വഖഫ് ഭൂമിയല്ല എന്ന് കാണിച്ചത് ക്ലറിക്കൽ മിസ്റ്റേക്കെന്നാണ് വിശദീകരണം. അതേ സമയം വഖഫ് ഭൂമി സ്വന്തമാക്കാനല്ലെങ്കിൽ എന്തിനാണ് വ്യാജരേഖയുമായി കോടതിയെ സമീപിച്ചത് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല.

തളിപ്പറമ്പ് ജമാഅത്ത് പള്ളിക്ക് കീഴിലുള്ള വഖഫ് ഭൂമി തട്ടിയെടുക്കാനുള്ള ലീഗ് നീക്കത്തിനെതിരെ വിശ്വസികളിൽ നിന്നും വൻ പ്രതിഷേധമാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് തടിയൂരാൻ പുതിയ തന്ത്രവുമായി ലീഗ് നേതൃത്വം രംഗത്ത് എത്തിയത്. സർസയ്യിദ് കോളേജ് കെട്ടിടം സ്ഥിതി ചെയ്യുന്നത് വഖഫ് ഭൂമിയില്ല എന്ന് കാട്ടി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്ങമൂലം ക്ലറിക്കൽ മിസ്റ്റേക്കെന്നാണ് വിശദീകരണം.

Also Read: ഗ്രീൻവുഡ്സ് കോളേജിലെ ചോദ്യപേപ്പർ ചോർച്ച: കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ

ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അബ്ദുൾ കരീം ചേലേരിയാണ് വിശദീകരണവുമായി രംഗത്തെത്തിയത്. വഖഫ് ഭൂമിയാണ് എന്ന് സമ്മതിക്കുകയാണെങ്കിൽ പിന്നെ എന്തിനാണ് കോടതിയെ സമീപിച്ചത് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരവുമില്ല.

പാണക്കാട് സാദിഖലി തങ്ങൾ ഖാസിയായ തളിപ്പറമ്പ് ജമാഅത്ത്‌ പള്ളിയുടെ വഖഫ് ഭൂമിയാണ് തട്ടിയെടുക്കാൻ ലീഗ് നേതൃത്വം നൽകുന്ന ട്രസ്റ്റ് ശ്രമിച്ചത്. ഇതിനെതിരെ ലീഗ് അണികൾക്കിടയിൽ നിന്ന് തന്നെ പ്രതിഷേധം ഉയർന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News