
ലീഗ് പ്രാദേശിക നേതാവിൻ്റെ വീട്ടിൽ നിന്നും രാസ ലഹരിയുമായി മകൻ പിടിയിലായി. മെത്താഫിറ്റമിൻ കൈവശം വച്ചതിനാണ് താമരശ്ശേരിയിൽ ലീഗ് പ്രാദേശിക നേതാവ് മുജീബ് അവിലോറയുടെ മകൻ റബിൻ റഹ്മാനെ എക്സ്‌സൈസ് അറസ്റ്റു ചെയ്തത്. റബിൻ റഹ്മാന്റെ സുഹൃത്ത് പട്ടാമ്പി സ്വദേശി മുഹമ്മദ് ഷാഫിയും പിടിയിലായിട്ടുണ്ട്.
എക്സ്‌സൈസ് നടത്തിയ പരിശോധനയിൽ 9.034 ഗ്രാം മെത്താഫിറ്റമിൻ ഇവരുടെ കയ്യിൽ നിന്നും കണ്ടെടുത്തു. റബിൻ റഹ്മാൻ മുന്നേ കഞ്ചാവ് കേസിൽ പ്രതിയായിരുന്നു. ബംഗളൂരിൽ നിന്ന് വരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാജി എൻ കെ , അസി.എക്സൈസ് ഇൻസ്പെക്ടർ സഹദേവൻ ടി കെ , ഷംസുദ്ദീൻ കെ അടങ്ങിയ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
English summary :Muslim League local leader’s son arrested with chemical drugs from his house.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here