മുസ്ലിം ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ ഉടൻ തീരുമാനമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

pk kunhgalikkutty

മുസ്ലിം ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാവുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. അതിനായി കോൺഗ്രസ് മുൻകൈ എടുക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഈ തെരഞ്ഞെടുപ്പിൽ മത്സരിച്ച‍ 27 സീറ്റുകളിൽ 22 എണ്ണത്തിലും മുസ്ലീം ലീ​ഗ് വിജയിച്ചു. സംസ്ഥാനത്തെ മൂന്നാമത്തെ ഒറ്റകക്ഷിയായും ലീ​ഗ് ഈ തെരഞ്ഞെടുപ്പോടെ ഉയർന്നുവന്നു. 84.62 എന്ന രീതിയിലാണ് മുസ്ലീം ലീ​ഗ് കൈവരിച്ച സ്ട്രൈക്ക് റേറ്റ്. മലപ്പുറം ജില്ലയിൽ ആധിപത്യം പുലർത്തുന്ന പാർട്ടി താനൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇത്തവണ വിജയം കൈവരിച്ചു.

ALSO READ; തോൽവിക്ക് കാരണം ‘ഗ്രൂപ്പിസം’; കൂത്തുപറമ്പിലെ ലീഗ് സ്ഥാനാർഥിയുടെ തോൽവിക്ക് പിന്നാലെ മുസ്ലിം ലീഗിൽ പൊട്ടിത്തെറി

മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടി 85327 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പേരാമ്പ്ര മണ്ഡലത്തിൽ നിന്ന് ഫാത്തിമ തെഹിലിയ കൂടി വിജയിച്ചത്തോടെ മുസ്ലീം ​ലീ​ഗിന് ഒരു വനിതാ മന്ത്രിയെക്കൂടി ലഭിച്ചിരിക്കയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News