യാഥാർത്ഥ്യം പറയുമ്പോൾ കേസെടുത്തിട്ട് കാര്യമില്ല, ആനി രാജയ്ക്കെതിരെ കേസെടുത്തതിനെ എതിർത്ത് ലീഗ്

സിപിഐഎം നേതാവ് ആനി രാജയ്ക്കെതിരെ കേസെടുത്തതിനെതിരെ പ്രതികരിച്ച്  മുസ്ലിം ലീഗ് നേതാവും എം പിയുമായ  ഇ ടി മുഹമ്മദ് ബഷീർ. യാഥാർത്ഥ്യം പറയുമ്പോൾ കേസെടുത്തിട്ട് കാര്യമില്ലെന്നാണ് അദ്ദേഗത്തിന്‍റെ പ്രതികരണം. കലാപം കത്തുന്ന മണിപ്പൂര്‍ സന്ദര്‍ശിച്ച ശേഷമാണ് ഇ ടി മുഹമ്മദ് ബഷീർ പ്രതികരിച്ചത്.

ദുരിതാശ്വാസ ക്യാമ്പുകളിൽ വളരെ ദുരിതമാണ് കാണാൻ കഴിഞ്ഞത് മടങ്ങി പോകാൻ പലർക്കും വീടുകളില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ രണ്ട് വിഭാഗമായി മറിക്കഴിഞ്ഞു. എരിയുന്ന തീയിൽ സർക്കാർ എണ്ണയൊഴിക്കുകയാണ് ചെയ്തതത്. പ്രശ്ന പരിഹാരത്തിന് സർക്കാർ ശ്രമിക്കുന്നില്ലെന്നും എം പി വിമര്‍ശിച്ചു.

ALSO READ: മറുനാടന്‍ മലയാളിയും ഷാജന്‍റെ സ്വന്തം കോണ്‍ഗ്രസും, നേതാക്കള്‍ എതിര്‍ത്തിട്ടും നേതൃത്വം കൈവിടുന്നില്ല

പ്രകോപനപരമായ സമീപനം സർക്കാർ എടുത്തതിന്‍റെ പ്രത്യാഘാതങ്ങളാണ് ഉണ്ടായത്. പ്രശ്നങ്ങൾ അവസാനിക്കുന്നതിന്‍റെ ഒരു ലക്ഷണവും കാണുന്നില്ല. ഇനിയും സർക്കാർ ഇടപെട്ടില്ലെങ്കിൽ വലിയ പ്രശ്നങ്ങളുണ്ടാവും. നിയമവാഴ്ച ഇല്ലാത്ത അവസ്ഥയാണ് മണിപ്പൂരിലെന്നും സമാധാനം സ്ഥാപിക്കാനുള്ള ശ്രമം ലീഗ് നടത്തുമെന്നും  ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു.

ALSO READ: അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും; മുഖ്യമന്ത്രി പിണറായി വിജയന്‍

മണിപ്പുരിലേത് സര്‍ക്കാര്‍ സ്‌പോണ്‍സേർഡ് കലാപമാണെന്ന ആരോപണം ഉന്നയിച്ചതിനാണ് ആനി രാജയ്ക്കെതിരെ മണിപ്പൂർ പൊലീസ് കേസെടുത്തത്. ആനി രാജയ്ക്ക് പുറമെ ദേശീയ വനിതാ ഫെഡറേഷന്‍റെ മറ്റ് രണ്ട് നേതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇംഫാല്‍ സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News