
വഖഫ് നിയമ ഭേദഗതിക്കെതിരെ കറുപ്പ് റിബണ്‍ ധരിച്ച് ജുമാ നമസ്‌ക്കാരത്തില്‍ പങ്കെടുത്ത് മുസ്ലിം ലീഗ് എംപിമാര്‍. മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ആഹ്വാന പ്രകാരമാണ് പ്രതിഷേധം. അതേസമയം റംസാനിലെ അവസാന വെള്ളിയാഴ്ചയിലും രാജ്യസഭയില്‍ ചര്‍ച്ച വച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ എം പിമാര്‍ വിമര്‍ശിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ വഖഫ് ഭേദഗതി ബില്ലിനെതിരെ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ആഹ്വാനം ചെയ്ത പ്രതിഷേധത്തിന്റെ ഭാഗമായാണ് മുസ്ലിം ലീഗ് എംപിമാര്‍ കറുത്ത റിബണ്‍ ധരിച്ച് ജുമാ നമസ്‌കാരത്തില്‍ പങ്കെടുത്തത്.. എംപിമാരായ ഇടി മുഹമ്മദ് ബഷീര്‍, അബ്ദുല്‍ സമദ് സമദാനി, പി വി അബ്ദുല്‍ വഹാബ്, ഹാരിസ് ബീരാന്‍ എന്നിവര്‍ ദില്ലി പാര്‍ലമെന്റ് സ്ട്രീറ്റ് ജുമാ മസ്ജിദിലെത്തി പ്രതിഷേധത്തിന്റെ ഭാഗമായി.വഖഫ് ബില്ലിനെതിരെ രാജ്യത്തെമ്പാടും പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമാണ് കറുത്ത റിബണ്‍ ധരിച്ചുള്ള പ്രതിഷേധം.
ALSO READ: വെറും 10ഗ്രാം മരക്കഷ്ണത്തിന്റെ വില 85.63 ലക്ഷം രൂപ; ലോകത്തിലെ ഏറ്റവും മൂല്യമേറിയ മരം
അതേസമയം റംസാനിലെ അവസാന വെള്ളിയാഴ്ചയില്‍ രാജ്യസഭയില്‍ ചര്‍ച്ച വെച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ എംപിമാര്‍ കുറ്റപ്പെടുത്തി.. ബിജെപി സര്‍ക്കാരിന്റെ മുസ്ലിം വിരുദ്ധ അജണ്ടക്കെതിരെ രാജ്യസഭയില്‍ പ്രതിഷേധക്കുറിപ്പ് നല്‍കിയതായും എം പിമാര്‍ കൂട്ടിച്ചേര്‍ത്തു..

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here