‘എന്നാ കുഞ്ഞാലിക്കുട്ടിയെയും ആക്കണം മുഖ്യമന്ത്രി’; ആ​ഗ്രഹം പറഞ്ഞ് എസ്എംഎഫ് നേതാവ്; കസേരപ്പോരിൽ അണിചേരാൻ ലീ​ഗും!

UDF CM Race

മുഖ്യമന്ത്രി കസേരയെ പറ്റിയുള്ള സംഘർഷമാണ് കോൺഗ്രസിനുള്ളിൽ പുകയുന്നത്. കെ സി വേണു​ഗോപാലും വി ഡി സതീശനും രമേശ് ചെന്നിത്തലയും അവരുടെ അനുയായികളും ​ഗ്രൂപ്പ് തിരിഞ്ഞ് കസേരപ്പോര് തുടരുകയാണ്. ഇപ്പോഴിതാ മുസ്ലിം ലീഗ് മുഖ്യമന്ത്രി ആക്കണം എന്ന് പറയുന്നത് പി കെ കുഞ്ഞാലിക്കുട്ടിയെയാണ്.

അടുത്ത മുഖ്യമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ആവണമെന്നാണ് എസ്.എം.എഫ് നേതാവ് അസ്ലം മഷ്ഹൂറിന്റെ ആഗ്രഹം. ചെമ്മാട് ദാറുൽ ഹുദയിൽ നടന്ന എസ്.എം.എഫ് ഗോൾഡൻ ജൂബിലി പ്രഖ്യാപന വേദിയിലായിരുന്നു തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്. മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും അടക്കം മുതിർന്ന മുസ്ലിം ലീഗ് നേതാക്കൾ ഉൾപ്പടെ വേദിയിൽ ഇരിക്കെയായിരുന്നു പരസ്യ പ്രസ്താവന.

ALSO READ: പിള്ളേരുടെ പഠിപ്പ് മുടക്കുന്ന യുപി മോഡൽ! 27,000-ത്തിലധികം സർക്കാർ സ്കൂളുകൾ പൂട്ടുന്നു; സമരം ചെയ്ത എസ്എഫ്ഐ പ്രവർത്തകരെ തടഞ്ഞ് പൊലീസ്

തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പ് തന്നെ കോണ്‍ഗ്രസില്‍ അധികാര വടംവലി തുടരുന്നതിനിടെയാണ് മുസ്ലിം ലീഗും കളത്തിലേക്ക് ഇറങ്ങുന്നത്. അതേസമയം മുഖ്യമന്ത്രി പോരിന്റെ തുടര്‍ച്ചയായി വി ഡി സതീശന് അഭിവാദ്യം അര്‍പ്പിച്ച് ബോര്‍ഡുകൾ പ്രത്യക്ഷപ്പെട്ടതിൽ അതൃപ്തിയിലാണ് ഹൈക്കമാൻഡ്. ഇനിയും മുഖ്യമന്ത്രി ചര്‍ച്ചകള്‍ തുടര്‍ന്നാല്‍ അച്ചടക്ക നടപടി സ്വീകരിക്കാനാണ് കെപിസിസിയുടെ തീരുമാനം. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News