‘കോൺ​ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ അഞ്ച് വർഷം ഒറ്റയ്ക്ക് ഭരിച്ചു കാണിക്കട്ടെ’; വെല്ലുവിളിയുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം

pma salam

കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ ഒറ്റയ്ക്ക് ഭരിച്ചു കാണിക്കട്ടേയെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. ഒരു പ്രമുഖ യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് പിഎംഎ സലാമിൻ്റെ വെല്ലുവിളി. യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾൾ ശക്തമാകുന്നതിനിടെയാണ് പിഎംഎ സലാമിൻ്റെ വെല്ലുവിളി. വിഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതൃത്വം എഐസിസി പ്രതിനിധികളെ സമീപിച്ചിരുന്നു.

also read: കെപിസിസി അധ്യക്ഷൻ മാറും: സണ്ണി ജോസഫിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സാധ്യത, ചർച്ചകളിലേക്ക് കടക്കാൻ ഹൈക്കമാൻഡ്

മാത്യുകുഴൽനാടൻ ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ മുസ്ലിം ലീഗിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇതിനോടായിരുന്നു പിഎംഎ സലാമിന്റെ പ്രതികരണം. കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ അവർ ഒറ്റയ്ക്ക് ഭരിച്ചു കാണിക്കട്ടെന്നായിരുന്നു മറുപടി.

യുഡിഎഫ് രൂപീകരിച്ചതു മുതൽ ലീഗ് അതിന്റെ ഭാഗമാണ്. യുഡിഎഫിനെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ ഞങ്ങൾക്കും ഉത്തരവാദിത്തമുണ്ട്. യുഡിഎഫിലെ മുസ്ലിം ലീഗിന്റെ ശക്തി അടുത്ത അഞ്ച് വർഷത്തിൽ കാണാൻ കഴിയുമെന്നും പിഎംഎ സലാം പറയുന്നു. മുസ്ലിം ലീഗിന് 22 സീറ്റുകളുണ്ട്. അതിനനുസരിച്ചുള്ള പ്രാതിനിധ്യം മന്ത്രിസഭയിൽ ഉണ്ടാകണമെന്നും പിഎംഎ സലാം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News